ഐഎന്‍സി (എഫ്ബി) യുണിറ്റിന്റെ ജിദ്ദ ചാപ്റ്റര്‍ കാമ്പയിന്‍ സംഘടിപ്പിച്ചു
Friday, April 24, 2015 5:50 AM IST
ജിദ്ദ: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനുവേണ്ടി രൂപം കൊണ്ട മലയാളികളുടെ ആദ്യത്തെ ഫേസ് ബുക്ക് കൂട്ടായ്മയായ ഐഎന്‍സി (എഫ്ബി) യൂണിറ്റിന്റെ ജിദ്ദ ചാപ്റ്റര്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്ന പുതിയ ഇന്റര്‍നെറ്റ് നിയാന്ത്രണത്തിനെതിരേ മാസ് ഇമെയില്‍ കാമ്പയിന്‍ സംഘടിപ്പിച്ചു. നാഷണല്‍ സ്റുഡന്റ്സ് യൂണിയന്‍ തുടങ്ങി വെച്ചു പിന്നീട് എഐസിസി ഏറ്റെടുത്ത നെറ്റ് നൂട്രാലിറ്റി എന്ന കാമ്പയിന്റെ ഭാഗമായാണ് ഇത് സംഘടിപ്പിച്ചത്. ടെലികോം റെഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യ (ട്രായ്)ക്ക് ഇ-മെയിലിലൂടെ പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ട് കാംപയിന്‍ നടത്തുകയാണു ചെയ്യുന്നത്. ഇന്റര്‍നെറ്റ് സ്വാതന്ത്യ്രം ഓരോ ഭാരതീയന്റെയും അവകാശം ആണെന്നും അതിനെ ഏതെങ്കിലും കോര്‍പറേറ്റ് കമ്പനികള്‍ക്കു പതിച്ചു നല്‍കാന്‍ അനുവദിക്കില്ലെന്നും പ്രഖ്യാപിച്ചുകൊണ്ട് ഒരു ലക്ഷം പ്രതിഷേധ ഇ-മെയിലുകളാണ് അയയ്ക്കുന്നത്. ഇതിന്റെ ഉദ്ഘാടനം ഒഐസിസി ജിദ്ദ വെസ്റ്റേണ്‍ റീജണല്‍ കമ്മിറ്റി പ്രസിഡന്റ് കെ.ടി.എ. മുനീര്‍ നിര്‍വഹിച്ചു.

ഇന്ത്യയുടെ ആവിഷ്കാരസ്വാതന്ത്യ്രത്തിനുമേലുള്ള കടന്നുകയറ്റമാണു കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്ന നിയന്ത്രണം. ഇപ്പോള്‍ സൌജന്യമായും സുതാര്യമായും ലഭിക്കുന്ന സേവനങ്ങള്‍ ഇനി മുതല്‍ പ്രത്യേക ഗൈറ്റ് വൈ ഉണ്ടാക്കി നിയന്ത്രിക്കുകയും അതിനു ഭാവിയില്‍ വലിയ ചാര്‍ജ് ഇടയാക്കുവാനും ഉള്ള ശ്രമമാണ് നടക്കുനത്. യുപിഎ സര്‍ക്കാര്‍ അറിയാനുള്ള അവകാശം മൌലികമാകി ജനനന്മ ചെയ്തപ്പോള്‍ മോദിസര്‍ക്കാര്‍, സര്‍ക്കാരിന്റെ സേവനങ്ങളെ പോലും കുച്ചുവിലങ്ങിടുവാനുള്ള ശ്രമമാണു നടത്തുന്നത്. ഇതിനെതിരെ എല്ലാ പ്രവാസികളും പ്രതികരിക്കണമെന്നു മുനീര്‍ പറഞ്ഞു.

ഐഎന്‍സി ഗ്രൂപ്പ് അഡ്മിന്‍ ഇക്ബാല്‍ പൊക്കുന്ന് അധ്യക്ഷത വഹിച്ചു. റഷീദ് കൊളത്തറ അയച്ചു. സഹീര്‍ മാഞ്ഞാലി, സുഭാഷ് ഓയൂര്‍, കരീം മണ്ണാര്‍ക്കാട്, ശിഹാബ് അയ്യാലില്‍ എന്നിവര്‍ പ്രസംഗിച്ചു. ഐഎന്‍സി ഗ്രൂപ്പ് നടത്തുന്ന പൊതു ഗ്രൂപ്പ് ആയ ദി റിയല്‍ ഡെമോക്രസി ഗ്രൂപ്പിന്റെ അഡ്മിന്‍ രഞ്ജിത്ത് ചെങ്ങന്നൂര്‍ സ്വാഗതം ആശംസിച്ചു. അഫ്ഫാന്‍ റഹിമാന്‍ നന്ദി പ്രകാശിപ്പിച്ചു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍