റിയ ചിത്രരചനാ മത്സരം നടത്തി
Wednesday, April 22, 2015 6:53 AM IST
റിയാദ്: റിയാദ് ഇന്ത്യന്‍ അസോസിയേഷന്‍ (റിയ) പതിനഞ്ചാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സ്കൂള്‍ കുട്ടികള്‍ക്കുവേണ്ടി ചിത്രരചനാ മത്സരം സംഘടിപ്പിച്ചു.

മദീന ഹൈപ്പര്‍മാര്‍ക്കറ്റ് സിഇഒ നാസര്‍ അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. സീനിയര്‍, ജൂണിയര്‍, സബ് ജൂണിയര്‍ വിഭാഗങ്ങളിലായി മുന്നൂറിലേറെ കുട്ടികള്‍ മത്സരത്തില്‍ പങ്കെടുത്തു. സീനിയര്‍ വിഭാഗത്തില്‍ ശ്രീതു സുരേഷ്, നിദ മൊയ്തീന്‍, വിന്ദുജ വസന്ത കുമാര്‍ എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. ജൂണിയര്‍ വിഭാഗത്തില്‍ അന്വിത സുനില്‍കുമാര്‍, റിയ രാജേഷ്, ലക്ഷ്മി മഹേഷ് എന്നിവരും സബ്ജൂണിയര്‍ വിഭാഗത്തില്‍ ആര്‍ഷ്യ മറിയം, ശ്രുതി പ്രകാശ്, ആത്വിഫ് അസ്ലം ഖാന്‍ എന്നിവരും ആദ്യ മൂന്നു സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റും പ്രശസ്തി ഫലകവും വിതരണം ചെയ്തു. ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ സ്കൂള്‍ ചിത്രകലാ അധ്യാപകനായ അബ്ദുള്‍ ഖയ്യൂം, ചിത്രകാരന്മാരായ സതീഷ് കുമാര്‍, അജയ് കുമാര്‍ എന്നിവര്‍ വിധികര്‍ത്താക്കളായിരുന്നു. മത്സരത്തില്‍ പങ്കെടുത്ത മുഴുവന്‍ കുട്ടികള്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.

ചടങ്ങിനു റിയ പ്രസിഡന്റ് നസീര്‍ കുമ്പശേരി, സെക്രട്ടറി ബിനു ധര്‍മരാജന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. മെഹബൂബ്, ജീവന്‍ രാജ്, സിജി ഡെന്നി, സരിത മോഹന്‍, സ്വപ്ന മഹേഷ്, നിഷ ആന്റണി, സന്ധ്യ കിഷോര്‍, യാസ്മിന്‍ അബ്ദുള്ള, ശ്രീകല രാധാകൃഷ്ണന്‍, ബിന്ദു ശിവന്‍, കവിത ശിവകുമാര്‍, വിദ്യ രാജേഷ്, സുനിജ അനില്‍ എന്നിവര്‍ ചിത്രരചന മത്സരത്തിനും നേതൃത്വം കൊടുത്തു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍