നൊസ്റാള്‍ജിയ അബുദാബിക്കു പുതിയ നേതൃത്വം
Tuesday, April 21, 2015 6:51 AM IST
അബുദാബി: കലാ-സാംസ്കാരിക സംഘടനയായ നൊസ്റാള്‍ജിയ -അബുദാബിയുടെ വാര്‍ഷിക പൊതുയോഗം അബുദാബി ഗോള്‍ഡന്‍ മ്യൂസിക്കില്‍ ഏപ്രില്‍ 17നു നടന്നു.

യോഗത്തില്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുപ്പു നടന്നു. പുതിയ ഭാരവാഹികളായി അഹദ് വെട്ടൂര്‍ (പ്രസിഡന്റ്), ഷുഹൈബ് പള്ളിക്കല്‍ (വൈസ് പ്രസിഡന്റ്), മുഹമ്മദ് നഹാസ് (ജനറല്‍ സെക്രട്ടറി), സജീം (ജോ. സെക്രട്ടറി), മോഹന്‍ കുമാര്‍ (ട്രഷറര്‍), രഹിന്‍ സോമന്‍ (ജോ. ട്രഷറര്‍), വര്‍ക്കല ദേവകുമാര്‍ (രക്ഷാധികാരി), ബൈസല്‍ (കോ-ഓര്‍ഡിനേറ്റര്‍), സുമിത ശിശുപാലന്‍ (വനിതാ വിഭാഗം കണ്‍വീനര്‍) എന്നിവരെയും വനിതാ വിഭാഗം ജോ. കണ്‍വീനര്‍മാരായി മഞ്ചു സുധീര്‍, സോഫിയ ഷുഹൈബ് എന്നിവരെയും കലാ വിഭാഗം കണ്‍വീനറായി വിഷ്ണു മോഹന്‍ദാസ്, ചാരിറ്റി ആന്‍ഡ് സ്പോര്‍ട്സ് കണ്‍വീനറായി അനാര്‍ഖാന്‍, മീഡിയ കണ്‍വീനറായി റിയാസ് എന്നിവരെയും തെരഞ്ഞെടുത്തു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള