അബാസ് മാലികി അനുസ്മരണം ഏപ്രില്‍ 23ന്
Monday, April 20, 2015 7:39 AM IST
ദുബായി: കഴിഞ്ഞ ദിവസം മരിച്ച മക്കയിലെ പ്രമുഖ പണ്ഡിതന്‍ സയിദ് അബാസ് അലവി മാലികിയുടെ അനുസ്മരണവും മാസാന്ത സ്വലാത്തും ഐസിഎഫ് റാഷിദിയ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 23നു(വ്യാഴം) രാത്രി ഒമ്പതിനു സൂഖ് മസ്ജിദില്‍ നടക്കും. മൌലിദ് പാരായണം, പ്രാര്‍ഥന, അനുസ്മരണ പ്രഭാഷണം എന്നിവ പരിപാടിയോടനുബന്ധിച്ചു നടക്കും.

വിവരങ്ങള്‍ക്ക്: 0557867260, 0558386933.