'യുഎഫ്എം കണിവിളക്ക് 2015' ഏപ്രില്‍ 17ന്
Thursday, April 16, 2015 6:46 AM IST
കുവൈറ്റ്: യുഎഫ്എം എഫ്ബി മൂന്നാമതു വാര്‍ഷികവും വിഷു ആഘോഷവും 'കണിവിളക്ക് 2015' എന്ന നാമധേയത്തില്‍ ഏപ്രില്‍ 17ന് രാവിലെ ഒമ്പതു മുതല്‍ അബാസിയ ഹൈ ഡൈന്‍ ഓഡിറ്റോറിയത്തില്‍ നടക്കും.  

പരിപാടിയില്‍ കൂട്ടായ്മാംഗങ്ങള്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും അരങ്ങേറും. കൂടാതെ മെലഡീസ് കുവൈറ്റ് അവതരിപ്പിക്കുന്ന ഗാനമേളയും അരങ്ങേറും.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍