മൈന്‍ഡ് കിഡ്സ് ഫെസ്റ് രജിസ്ട്രേഷന്‍ ഏപ്രില്‍ 15ന് അവസാനിക്കും
Friday, April 10, 2015 7:28 AM IST
ഡബ്ളിന്‍: ഏപ്രില്‍ 25, 26 തീയതികളില്‍ ഗ്രിഫിത്ത് അവന്യു മരിനോയിലെ ടരീശഹ ങയൌശൃല ിമശീിേമഹ യ്യീ നടക്കുന്ന മൈന്‍ഡ് കിഡ്സ് ഫെസ്റിന്റെ രജിസ്ട്രേഷന്‍ പുരോഗമിക്കുന്നു. ഏപ്രില്‍ 15നു രജിസ്ട്രേഷന്‍ അവസാനിക്കും.

വിവിധ പ്രായത്തിലുള്ള അഞ്ചു വിഭാഗങ്ങളില്‍ 30 ല്‍പ്പരം ഇനങ്ങളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. ഒരേ സമയം രണ്ടു സ്റേജുകളിലായാണു മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.

അടുത്തവര്‍ഷം യൂറോപ്പില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ ഡാന്‍സ് ഫെഡരേഷന്റെ മത്സരങ്ങളില്‍ കൊടുക്കാന്‍ ഇത്തവണത്തെ കിഡ്സ് ഫെസ്റ് വിജയികള്‍ക്ക് അവസരമുണ്ടായിരിക്കും.

മൈന്‍ഡ് കിഡ്സ് ഫെസ്റില്‍ ഇനിയും രജിസ്റര്‍ ചെയ്യാത്തവര്‍ എന്ന വെബ്സൈറ്റില്‍ രജിസ്റര്‍ ചെയ്യണമെന്നു സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: റൂബിന്‍ പടിപുരയില്‍ 0894767974, ജോസ് പോളി 0872644357, സിജു ജോസ് 087778744.