ആര്‍എസ്സി യുവ വികസന സഭ: വി.എസ്. സുനില്‍ കുമാര്‍ മുഖ്യാതിഥി 
Thursday, April 9, 2015 8:46 AM IST
കുവൈറ്റ്: റിസാല സ്റഡി സര്‍ക്കിള്‍ സംഘടിപ്പിക്കുന്ന യുവ വികസന സഭയില്‍ വി.എസ്. സുനില്‍ കുമാര്‍ എംഎല്‍എ മുഖ്യാതിഥിയായി പങ്കെടുക്കും.

യുവ വികസന സഭയില്‍ നടക്കുന്ന യുത്ത് പാര്‍ലമെന്റ്, വിദ്യാര്‍ഥി സഭ സെഷനുകളില്‍ പങ്കെടുത്ത് അദ്ദേഹം യുവജനങ്ങളുമായും സംവദിക്കും. പ്രവാസ ലോകത്തെ സാമൂഹിക, അക്കാദമി രംഗത്തു നിന്നുള്ളവരും എംഎല്‍എയോടൊപ്പം ചര്‍ച്ചകളില്‍ പങ്കെടുക്കും.

ഏപ്രില്‍ 17 ന് അബാസിയ പാക്കിസ്ഥാന്‍ ഇംഗ്ളീഷ് സ്കൂളിലാണ് യുവ വികസന സഭ നടക്കുന്നത്. പ്രവര്‍ത്തന പഥത്തില്‍ രണ്ടു പതിറ്റാണ്ടു പൂര്‍ത്തിയാക്കിയ വേളയില്‍ ന്യൂ ജനറേഷന്‍ തിരുത്തെഴുതുന്ന യൌവനം എന്ന സന്ദേശത്തില്‍ ഗള്‍ഫിലെ ആറു രാജ്യങ്ങളിലും സംഘടിപ്പിക്കുന്ന വികസന സഭയാണ് കുവൈറ്റിലും നടക്കുന്നത്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍