ലണ്ടന്‍ മലയാളി വിനോദ് നായരുടെ ഭരതനാട്യം ഏപ്രില്‍ എട്ടിന് തിരുവനന്തപുരത്ത്
Tuesday, April 7, 2015 8:15 AM IST
ലണ്ടന്‍ : ലണ്ടനിലെ പ്രമുഖ മലയാളി നര്‍ത്തകന്‍ വിനോദ് നായരുടെ ഭരതനാട്യം ഏപ്രില്‍ തിരുവനന്തപുരത്ത് നടക്കും. വൈകുന്നേരം 6.30ന് തൈക്കാട് ഭാരത ഭവന്‍ തിരുമുറ്റത്താണ് പരിപാടി. സാംസ്കാരിക വകുപ്പാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ബ്രിട്ടനിലെ പ്രശസ്ത ഭരതനാട്യം നര്‍ത്തകനും കോറിയോഗ്രാഫറും ആണ് വിനോദ്. ഒഐസിസി യുകെ കണ്‍വീനറും കേരള ഗ്രൂപ്പ് ഓഫ് റസ്ററന്റ് ഉടമ ടി. ഹരിദാസിന്റെ മകനാണ് വിനോദ്.

ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ ഇരുസഭകളിലും ലണ്ടനിലെ നെഹ്റു സെന്റര്‍, ലണ്ടനിലെ ഭാരതീയ വിദ്യാ ഭവന്‍, ഒ 2 അരീന, ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഓഫീസ്, സൌത്ത് ബാങ്ക്, ലണ്ടന്‍ മേയറുടെ ചേംമ്പര്‍ എന്നിവിടങ്ങളില്‍ വിനോട് ഇതിനോടകം ഭരതനാട്യം അവതരിപ്പിച്ചിട്ടുണ്ട്. എല്ലാ സൌഹൃദയരെയും പരിപാടിയിലേയ്ക്ക് സംഘാടകര്‍ പ്രത്യേകം സ്വാഗതം ചെയ്തു.

വിലാസം: ആഒഅഞഅഠ ആഒഅഢഅച ഠഒകഞഡങഡഠഠഅങ, ചഋഅഞ ജഛഘകഇഋ ഏഞഛഡചഉ, ഠഒഥഇഅഡഉ, ഠഞകഢഅചഉഞഡങ, ഗഋഞഅഘഅ.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍