തിരുവനന്തപുരം സ്വദേശി റിയാദില്‍ നിര്യാതനായി
Tuesday, April 7, 2015 5:15 AM IST
റിയാദ്: തിരുവനന്തപുരം ചിറയിന്‍കീഴ് മുടപുരം സ്വദേശി വട്ടത്തുവിള വീട്ടില്‍ മുഹമ്മദ് സാലി മകന്‍ ജലാലുദ്ദീന്‍ (57) തിങ്കളാഴ്ച റിയാദ് ശുമൈസി ആശുപത്രിയില്‍ മരിച്ചു. 15 വര്‍ഷമായി സൌദി അറേബ്യയിലുളള ജലാലുദ്ദീനെ കടുത്ത നെഞ്ചുവേദനയെത്തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൃദയാഘാതമാണ് മരണകാരണം. ഭാര്യ: മുംതാസ്. മക്കള്‍: ജസ്ന (19), ജസീന (16), മുഹമ്മദ് (12). മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കെഎംസിസി പ്രവര്‍ത്തകരായ നൂറുദ്ദീന്‍ കൊട്ടിയം, മുഹമ്മദ് നാസര്‍ എന്നിവര്‍ രംഗത്തുണ്ട്.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍