പൊതുമരാമത്തു വകുപ്പിനുള്ള പരാതികള്‍ ഇന്റര്‍നെറ്റിലൂടെയും നല്‍കാം
Monday, April 6, 2015 7:56 AM IST
കുവൈറ്റ് : കുവൈറ്റ് പൊതുമരാമത്തു വകുപ്പിനു ഇന്റര്‍നെറ്റ് പോര്‍ട്ടല്‍ സൌകര്യം ഏര്‍പ്പെടുത്തുന്നു. വകുപ്പിനെ സംബന്ധിച്ച പരാതികള്‍ ജനങ്ങള്‍ക്ക് ഈ പോര്‍ട്ടല്‍ വഴി നല്‍കാവുന്നതാണ്.

പോര്‍ട്ടല്‍ ഉടന്‍ നിലവില്‍ വരുമെന്നു കുവൈറ്റ് പൊതുമരാമത്ത്, ജലവൈദ്യുതി മന്ത്രി അഹമ്മദ് ഖാലിദ് അഹമ്മദ് അല്‍ ജസാര്‍ അറിയിച്ചു. വിവര സാങ്കേതിക വിദ്യയുടെ നൂതനമാര്‍ഗങ്ങള്‍ ഉപയോഗപ്പെടുത്തിയായിരിക്കും ഇതു സാധ്യമാക്കുകയെന്ന് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി എക്സിബിഷനില്‍ പങ്കെടുത്തു പ്രസംഗിക്കവേ അഹമ്മദ് ഖാലിദ് അഹമ്മദ് അല്‍ ജസാര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍