പെസഹാ വ്യാഴം, ദുഃഖവെളളി മെല്‍ബണ്‍ മലയാളികള്‍ സമുചിതമായി ആചരിച്ചു
Monday, April 6, 2015 7:48 AM IST
മെല്‍ബണ്‍: ഈസ്ററിനു മുന്നോടിയായി പെസഹാവ്യാഴവും ദുഃഖവെളളിയുടെ ഓര്‍മകളും ലോക വ്യാപകമായി ആചരിച്ചപ്പോള്‍ പ്രവാസ ജീവിതത്തിന്റെ തിരക്കിലും മെല്‍ബണ്‍ മലയാളികള്‍ കാല്‍കഴുകല്‍ ശുശ്രൂഷകളും കാല്‍വരി ക്കുന്നിലേക്കുളള ക്രിസ്തുവിന്റെ കുരിശു വഹിച്ചുകൊണ്ടുളള പരിഹാര പ്രദിക്ഷണവും ആചരിച്ചു.

സെന്റ് മേരീസ് ക്നാനായ കാത്തലിക് മിഷന്റെ ആഭിമുഖ്യത്തില്‍ മെല്‍ബണിലെ ഫൊക്കനാര്‍ സെന്റ് മാത്യൂസ് ദേവാലയത്തില്‍ രാത്രി ഒമ്പതിനു പെസഹായുടെ തിരുക്കര്‍മങ്ങള്‍ ആരംഭിച്ചു. ഫാ. തോമസ് കുന്നക്കല്‍ നേതൃത്വം നല്‍കി.

തുടര്‍ന്നു ഇടവാംഗങ്ങള്‍ കൊണ്ടുവന്ന അപ്പവും പാലും ആശീര്‍വദിച്ച് വിശ്വാസികള്‍ക്കു വിതരണം ചെയ്തു. സെന്റ് തോമസ് സീറോ മലബാര്‍ രൂപതയുടെ ആഭിമുഖ്യത്തില്‍ മെല്‍ബണിലെ കുരിശുമല എന്നറിയപ്പെടുന്ന ബാക്കസ് മാര്‍ക്കില്‍ ദുഃഖവെളളിയാഴ്ചയുടെ തിരുക്കര്‍മങ്ങള്‍ ആരംഭിച്ചു. കുരിശുമലയുടെ അടിവാരത്തില്‍നിന്നു പതിനാലു സ്ഥലങ്ങളും ആയിരക്കണക്കിനു വിശ്വാസികളും ദുഃഖഭാരത്തോടെ പരിഹാര പ്രദക്ഷിണത്തില്‍ പങ്കു ചേര്‍ന്നു. മെല്‍ബണ്‍ രൂപത മെത്രാന്‍ മാര്‍ ബോസ്കോ പുത്തൂര്‍, വികാരി ജനറല്‍ ഫാ. ഫ്രാന്‍സിസ് കോലഞ്ചേരി, മറ്റു മലയാളി വൈദികര്‍ എന്നിവര്‍ പരിഹാര പ്രദക്ഷിണത്തിനു നേതൃത്വം നല്‍കി. തുടര്‍ന്നു വിശ്വാസികള്‍ക്കു കഞ്ഞിയും പയറും വിതരണം ചെയ്തു.

സെയില്‍ രൂപതയിലെ നറേവാറന്‍ ഔവര്‍ ലേഡി ചര്‍ച്ചില്‍ രാവിലെ 10നു നടന്ന പരിഹാര പ്രദക്ഷിണം വിശ്വാസികള്‍ക്കു പുതുമയായി. യേശുക്രിസ്തുവിന്റെ പതിനാലു സ്ഥലങ്ങളിലേക്കു കുരിശും വഹിച്ചു കൊണ്ടു നറേവാറന്‍ പള്ളിയിലെ യൂത്ത് അവതരിപ്പിച്ച ലൈവ് കുരിശിന്റെ വഴി വിശ്വാസികളുടെ കണ്ണുകളെ ഈറന്‍ അണിയിച്ചു. പട്ടാളക്കാരുടെ ചാട്ടവാര്‍ അടിയേറ്റു പുളയുന്ന യേശുക്രിസ്തുവും മദ്ഗദലന മറിയവും ജനക്കൂട്ടവും ക്രിസ്തുവിന്റെ അമ്മ മറിയവും പട്ടാളക്കാരുടെ അട്ടഹാസങ്ങളും യേശു അനുഭവിച്ച വേദന വിശ്വാസികളെ നേരിട്ടറിഞ്ഞു. ഈ ലൈവ് ഷോ കാണുന്നതിനു നിരവധി മലയാളികളും സന്നിഹിതരായിരുന്നു.

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍



കുവൈറ്റ് സെന്റ് ഗ്രീഗോറിയോസ് മഹാഇടവകയില്‍ കാല്‍കഴുകല്‍ ശുശ്രൂഷ നടന്നു

2015മുൃശഹ6ഴൃലഴ്യീൃ.ഷുഴ

2015മുൃശഹ6ഴൃലഴ്യീൃ1.ഷുഴ

2015മുൃശഹ6ഴൃലഴ്യീൃ2.ഷുഴ

കുവൈറ്റ് : ക്രിസ്തുവിന്റെ തിരുവത്താഴത്തിനു മുന്നോടിയായി ഗുരുവും നാഥനുമായ ക്രിസ്തു, ശിഷ്യന്മാരുടെ കാല്‍ കഴുകി, തന്റെ താഴാഴ്മയും വിനയവും അവര്‍ക്കു വെളിപ്പെടുത്തിക്കൊടുക്കുകയും നിങ്ങളും തമ്മില്‍ ഇതു ചെയ്യുവിന്‍ എന്നു ഉപദേശിക്കുകയും ചെയ്തതിന്റെ ഓര്‍മ പുതുക്കുന്ന കാല്‍കഴുകല്‍ ശുശ്രൂഷകള്‍ക്കു മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ കൊച്ചി ഭദ്രാസനാധിപന്‍ ഡോ. യാക്കോബ് മാര്‍ ഐറേനിയസ് മെത്രാപ്പോലീത്താ നേതൃത്വം നല്‍കി.

കുവൈറ്റ് സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് മഹാഇടവകയുടെ ആഭിമുഖ്യത്തില്‍ നാഷണല്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ചില്‍ നടന്ന ശുശ്രൂഷയില്‍ ഇടവക വികാരി ഫാ. രാജു തോമസ്, സഹവികാരി ഫാ. റെജി സി. വര്‍ഗീസ്, ഫാ. മത്തായി ഇടയനാല്‍ കോര്‍എപ്പിസ്കോപ്പാ, ഫാ. ഷാജി പി. ജോഷ്വാ, ഫാ. സജു ഫിലിപ്പ്, കൂടാതെ കുവൈറ്റിലെ ഓര്‍ത്തഡോക്സ് ഇടവകകളില്‍ സന്ദര്‍ശനത്തിയ വൈദികരും പങ്കെടുത്തു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍



കെഎംസിസി വേങ്ങര മണ്ഡലം കണ്‍വന്‍ഷന്‍

2015മുൃശഹ6സാരര.ഷുഴ

റിയാദ്: ആസന്നമായ ത്രിതല പഞ്ചായത്ത്-മുനിസിപ്പല്‍ തെരഞ്ഞെടുപ്പിനു പാര്‍ട്ടി പ്രവര്‍ത്തകരെ സജ്ജരാക്കുന്നതിനു കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റി നടപ്പാക്കുന്ന 'മിഷന്‍ 118' പദ്ധതിയുടെ ഭാഗമായി വേങ്ങര മണ്ഡലം കമ്മിറ്റിക്കു കീഴിലുള്ള ഒതുക്കുങ്ങല്‍, വേങ്ങര, കണ്ണമംഗലം, പറപ്പൂര്‍ പഞ്ചായത്ത് കമ്മിറ്റികളുടെ സംയുക്ത കണ്‍വന്‍ഷന്‍ റിയാദില്‍ സംഘടിപ്പിച്ചു.

റാഷിദ് കോട്ടുമല അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് മുഹമ്മദ് വേങ്ങര ഉദ്ഘാടനം ചെയ്തു. തെന്നല മൊയ്തീന്‍ കുട്ടി മുഖ്യപ്രഭാഷണം നടത്തി. 'മിഷന്‍ 118' പദ്ധതി, വേങ്ങര മണ്ഡലം കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍, അലിവ് ചാരിറ്റി സെല്ലിന്റെ ഹാഫ് റിയാല്‍ പദ്ധതി എന്നിവയെക്കുറിച്ചു ജില്ലാ സെക്രട്ടറി ഷൌക്കത്ത് കടമ്പോട്ട് വിശദീകരിച്ചു.

സുബൈര്‍, ബഷീര്‍ ഒതുക്കുങ്ങല്‍, സി. റിയാസ്, അബ്ദുള്‍ കരീം വളപ്പില്‍, എ.കെ. സലാം, ഹനീഫ വലിയോറ, ടി.പി ഫൈസല്‍, കെ.കെ. അഷ്റഫ് ആട്ടിരി, റഹീം തോട്ടുങ്ങല്‍ എന്നിവര്‍ പ്രസംഗിച്ചു. എ.പി. നാസര്‍ കുന്നുംപുറം സ്വാഗതവും ഹമീദ് കുന്നത്തേരി നന്ദിയും പറഞ്ഞു. കെ.ടി ഇസ്ഹാഖ് കടവത്ത്, ഷബീര്‍ അലി കോട്ടക്കല്‍, അബ്ദുറഹ്മാന്‍ തുപ്പിലിക്കാട്ട്, ലത്തീഫ് നടുത്തൊടി, സി. ജാബിര്‍, അഷ്റഫ് മലയില്‍, വി.കെ. ബഷീര്‍, മുനീര്‍ ഇറയസന്‍, ജൈസല്‍ ഹുസൈന്‍, ഇ. സഫീര്‍ ആട്ടീരി നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍