നടന്‍ മധു പ്രവാസി മലയാളി ഫെഡറേഷന്‍ ഡയറക്ടര്‍ബോര്‍ഡിലേക്ക്
Monday, April 6, 2015 4:38 AM IST
റിയാദ്: പ്രശസ്ത നടന്‍ മാധവന്‍ നായര്‍ എന്ന മധു പ്രവാസി മലയാളി ഫെഡറേഷന്റെ ഡയറക്ടര്‍ ബോര്‍ഡിലേക്ക്. അദ്ദേഹത്തെ റിയാദി നടന്ന മീറ്റിംഗില്‍ വച്ച് ഗ്ളോബല്‍ ഡയറക്ടര്‍ ബോര്‍ഡിലേക്കു തെരഞ്ഞെടുത്തതായി ഗ്ളോബല്‍ കോ-ഓര്‍ഡിനേറ്റര്‍ ജോസ് മാത്യു പനച്ചിക്കല്‍ അറിയിച്ചു.

പ്രവാസി മലയാളി ഫെഡറേഷന്റെ പ്രവര്‍ത്തനങ്ങളില്‍ സന്തുഷ്ടനാണെന്നും, സംഘടനയുടെ ഒരു ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നുവെന്നും മധു പറഞ്ഞു. റിയാദില്‍ നടന്ന ചടങ്ങില്‍ പ്രവാസി മലയാളി ഫെഡറേഷന്‍ സൌദി അറേബ്യ കോ-ഓര്‍ഡിനേറ്റര്‍ ജെ.കെ പ്രവാസി മലയാളി ഫെഡറേഷന്റെ മെംബര്‍ഷിപ്പ് ആപ്ളിക്കേഷന്‍ പൂരിപ്പിക്കുന്നതിനായി നല്‍കിയപ്പോള്‍ പൂര്‍ണസന്തോഷത്തോടെ അതുമുഴുവന്‍ പൂരിപ്പിച്ചു നല്‍കുവാനും അദ്ദേഹം മടികാണിച്ചില്ല.

മധുവിനെപ്പോലെയുള്ള ഒരു വ്യക്തി പ്രവാസി മലയാളി ഫെഡറേഷനിലേക്കു കടന്നുവരുന്നതു പ്രസ്ഥാനത്തിന്റെ ഭാവിവളര്‍ച്ചയ്ക്ക് എന്തുകൊണ്ടും പ്രയോജനപ്പെടുമെന്നു പ്രവാസി മലയാളി ഫെഡറേഷന്‍ ഗള്‍ഫ് മേഖല കോ-ഓര്‍ഡിനേറ്റര്‍ ലത്തീഫ് തെച്ചി അഭിപ്രായപ്പെട്ടു.

മധുവിനെ പ്രസ്ഥാനത്തിലേക്കു സ്വാഗതം ചെയ്യുന്നതായി ഗ്ളോബല്‍ കോ-ഓര്‍ഡിനേറ്റര്‍ ജോസ് മാത്യു പനച്ചിക്കല്‍, ഗ്ളോബല്‍ ഡയറക്ടര്‍ബോര്‍ഡ് ചെയര്‍മാന്‍ മാത്യു മൂലേച്ചേരില്‍, ഡയറക്ടര്‍ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ബഷീര്‍ അമ്പലായി, ചെയര്‍മാന്‍ ഡോ. ജോസ് കാനാട്ട്, വൈസ് ചെയര്‍പേഴ്സണ്‍ ഷീല ചെറു, ഗ്ളോബല്‍ സെക്രട്ടറി ഷിബി നാരമംഗലത്ത്, ഗ്ളോബല്‍ ട്രഷറര്‍ പി.പി. ചെറിയാന്‍ എന്നിവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: മാത്യു മൂലേച്ചേരില്‍