തൃശൂര്‍ ജില്ലാസൌഹൃദവേദി ധനസഹായം
Monday, April 6, 2015 4:37 AM IST
റിയാദ്: റിയാദില്‍ പ്രവാസിയായിരിക്കേ കഴിഞ്ഞമാസം മരിച്ച തൃശൂര്‍ പുന്നയൂര്‍ സ്വദേശി മുഹമ്മദ് ശറഫിന്റെ കുടുംബത്തിനു തൃശൂര്‍ ജില്ല സൌഹൃദവേദി സൌദി ഘടകം അംഗങ്ങള്‍ക്കുള്ള കുടുംബസുരക്ഷ പദ്ധതിപ്രകാരമുള്ള ധനസഹായം ഗുരുവായൂര്‍ എംഎല്‍എ കെ.വി. അബ്ദുല്‍ ഖാദര്‍, പരേതന്റെ ഭാര്യ റംലയ്ക്കുവേണ്ടി മകന്‍ ശിഹാബിനു കൈമാറി. സൌഹൃദവേദി സൌദി ഘടകം കിഴക്കന്‍ പ്രവിശ്യ ചീഫ് കോ-ഓര്‍ഡിനേറ്റര്‍ സോമന്‍ ബ്ളാങ്ങാട്, തൃശൂര്‍ ഓഫീസ് ചുമതല വഹിക്കുന്ന എം.എന്‍ രാമചന്ദ്രന്‍, കെ.എം ശിഹാബ്, എ.സി ആനന്ദന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. അംഗങ്ങളുടെ കുടുംബംഗങ്ങളില്‍ മരണം, വിവാഹം തുടങ്ങിയ ചടങ്ങുകള്‍ക്കു ധനസഹായവും കൂടാതെ ഒരംഗം മരണപ്പെട്ടാല്‍ 2.25 ലക്ഷം രൂപയാണു സൌഹൃദവേദി നിലവില്‍ നല്‍കുന്നു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍