ഫ്രണ്ട്സ് ഓഫ് കണ്ണൂര്‍ കുടുംബസംഗമം നടത്തി
Thursday, April 2, 2015 4:18 AM IST
കുവൈറ്റ് സിറ്റി: കുവൈറ്റിലെ കണ്ണൂര്‍ നിവാസികളുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് കണ്ണൂര് എക്സ്പാറ്റ്സ് അസോസിയേഷനു(ഫോക്) കുടുംബസംഗമം നടത്തി. വഫ്രയില്‍ സംഘടിപ്പിച്ച കുടുംബസംഗമത്തില്‍ അഞ്ഞൂറില്‍പരം അംഗങ്ങള്‍ പങ്കെടുത്തു.

ഫോക് രക്ഷാധികാരികളായ എന്‍. ജയശങ്കര്‍, ശ്രീ ഹരിദാസ് എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു. ഫോക് പ്രസിഡന്റ് എം.പി. ജിതേഷ്, ജനറല്‍ സെക്രട്ടറി ബിജു ആന്റണി, സലീം,വിജയകുമാര്‍, ബി.പി. ശശികുമാര്‍, സുരേന്ദ്രന്‍, സേവ്യര്‍ ആന്റണി, ടി.വി സാബു, പ്രശാന്ത്.കെ.പി, വനിതാവേദി ഭാരവാഹികള്‍, ബാലവേദി ഭാരവാഹികള്‍ എന്നിവര്‍ നേതൃത്വം നല്‍കി. വിവിധ കലാകായിക മത്സരങ്ങള്‍ ഐ.വി സുനീഷ്, പി. രാജേഷ്, വി. ശ്രീകാന്ത്, കെ. ഷാജി, എം. പവിത്രന്‍ എന്നിവര്‍ നിയന്ത്രിക്കുകയും വിജയന്‍ എ., ശീതള്‍ നമ്പ്യാര്‍, രമേശ്, കെ.ഒമാനകുട്ടന്‍ എന്നിവര്‍ വിവിധ ടീമുകള്‍ക്ക് നേതൃത്വം നല്‍കി. ഫോക്ക് അംഗങ്ങള്‍ തന്നെ പാചകം ചെയ്ത രുചികരമായ ഭക്ഷണം കുടുംബസംഗമത്തിന്റെ ആകര്‍ഷണമായിരുന്നു. മത്സര വിജയികള്‍ക്കു സമ്മാനങ്ങള്‍ വിതരണം ചെയ്യ്തു. ഫോകിനു മികച്ച സേവനം നല്‍കിയ അജയകുമാര്‍ മുണ്ടാച്ചലിനെ ചടങ്ങില്‍ ആദരിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍