കേരള വിഭാഗം ഇഎംഎസ് - എകെജി അനുസ്മരണവും വികസന സെമിനാറും ഏപ്രില്‍ മൂന്നിന്
Wednesday, April 1, 2015 6:21 AM IST
മസ്കറ്റ്: ഇന്ത്യന്‍ സോഷ്യല്‍ ക്ളബ് മസ്കറ്റ് കേരളവിഭാഗം ഇഎംഎസ് - എകെജി അനുസ്മരണ പ്രഭാഷണം സംഘടിപ്പിക്കുന്നു. ഏപ്രില്‍ മൂന്നിനു (വെള്ളി) വൈകുന്നേരം ആറിന് ദാര്‍സയിറ്റിലെ ഇന്ത്യന്‍ സോഷ്യല്‍ ക്ളബ് ഹാളില്‍ നടക്കുന്ന അനുസ്മരണ പരിപടിയില്‍ 'കേരള വികസനം സാധ്യതകളും വെല്ലുവിളികളും' എന്ന വിഷയത്തെ ആസ്പദമാക്കി പ്രഫ. സി. രവീന്ദ്രനാഥ് എംഎല്‍എ മുഖ്യ പ്രഭാഷണം നടത്തും.

ഇഎംഎസിന്റെയും എകെജി യുടെയും സ്മരണാര്‍ഥം സെമിനാറുകളും പ്രഭാഷണങ്ങളും സംഘടിപ്പിക്കാറുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ വികസന വിഷയങ്ങളിലും വിദ്യാഭ്യാസ രംഗവുമായി ബന്ധപ്പെട്ടും സംഘടിപ്പിച്ച സെമിനാറുകള്‍ ശ്രദ്ധേയമായിരുന്നു

പരിപാടിയിലേക്കു മസ്കറ്റിലെ മുഴുവന്‍ മലയാളി സുഹൃത്തുക്കളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം