ഇസ്ലാഹി സെന്റര്‍ ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ ഏപ്രില്‍ മൂന്നിന്
Thursday, March 26, 2015 6:49 AM IST
കുവൈറ്റ്: കേരള ഇസ്ലാഹി സെന്റര്‍ ഖുര്‍ആന്‍ ഹദീസ് ലേണിംഗ് വിഭാഗം കുവൈറ്റ് മലയാളികള്‍ക്കായി സംഘടിപ്പിച്ചു വരുന്ന ഖുര്‍ആന്‍ വിജ്ഞാന പരീക്ഷയുടെ 25 -ാം ഘട്ടം ഏപ്രില്‍ മൂന്നി}ു(വെള്ളി) രാവിലെ 8.30}ു കുവൈറ്റിലെ വിവിധ കേന്ദ്രങ്ങളില്‍ നടക്കുമെന്നു സെന്റര്‍ ഭാരവാഹികള്‍ അറിയിച്ചു.

പരീക്ഷക്ക് പരിശുദ്ധ ഖുര്‍ആനിലെ അധ്യായം 16 സൂറ അന്നഹല്‍ ഒന്നു മുതല്‍ 70 വരെ ആയത്തുകളുടെ മര്‍ഹൂം മുഹമ്മദ് അമാനി മൌലവി രചിച്ച ഖുന്‍ആന്‍ പരിഭാഷ അടിസ്ഥാനമാക്കി കെകെഐസി ഖുര്‍ആന്‍ ഹദീഥ് ലേണിംഗ് വിഭാഗം തയാറാക്കിയ ഹാന്‍ഡ്ബുക്ക് ആണു തെരഞ്ഞെടുത്തിട്ടുള്ളത്.

സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം പ്രത്യേകം നടക്കുന്ന പരീക്ഷയില്‍ ഒന്നാം സമ്മാനം കുവൈറ്റില്‍നിന്നു കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ്, രണ്ടാം സമ്മാനം ഉംറ, ആകര്‍ഷകമായ മൂന്നാം സമ്മാനങ്ങള്‍ എന്നിവയ്ക്കുപുറമേ നാലു മുതല്‍ പത്തുവരെ സ്ഥാനക്കാര്‍ക്കു പ്രോത്സാഹന സമ്മാനങ്ങളും നല്‍കും.

പരീക്ഷയില്‍ പങ്കെടുക്കുന്നവര്‍ രാവിലെ 8.30}ു പരീക്ഷാ കേന്ദ്രങ്ങളായ അബാസിയ, സാല്‍മിയ, ഫൈഹ, ഫര് വാനിയ, സിറ്റി, ഖുര്തുബ ഹവല്ലി, ഫഹാഹീല്‍, ജഹറ, ശര്‍ഖ് എന്നിവടങ്ങളില്‍ നേരിട്ടു ഹാജരാവേണ്ടതാണ്. രാവിലെ 8.30 മുതല്‍ 10.30 വരെയാണു പരീക്ഷ സമയം. എല്ലാ സെന്ററുകളിലും സ്ത്രീകള്‍ക്ക് പരീക്ഷയെഴുതാന്‍ പ്രത്യേക സൌകര്യമുണ്ടായിരിക്കുമെന്നു സെന്റര്‍ ഖുര്‍ആന്‍ ഹദീസ് ലേണിംഗ് വിഭാഗം സെക്രട്ടറി അബ്ദുള്‍ അസീസ് നരക്കോട്ട് അറിയിച്ചു.

വിശദ വിവരങ്ങള്‍ക്ക് 97162805, 24342948, 22432079, 23915217.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍