ഷിഫ അല്‍ ജസീറ പ്രവാസി കലോത്സവം: അബാസിയ സോണ്‍ സ്വാഗത സംഘം രൂപവത്കരിച്ചു
Tuesday, March 24, 2015 5:50 AM IST
കുവൈറ്റ് സിറ്റി: യൂത്ത് ഇന്ത്യ കുവൈറ്റ് ഏപ്രില്‍ 17 നു അബാസിയ സെന്‍ട്രല്‍ സ്കൂളില്‍ നടത്തുന്ന ഷിഫ അല്‍ ജസീറ പ്രവാസി കലോത്സവത്തിനുള്ള അബാസിയ സോണ്‍ സ്വാഗതസംഘം രൂപവത്കരിച്ചു.

പുതിയ ഭാരവാഹികളായി സനല്‍ (ക്യാപ്റ്റന്‍), അനീസ് അമ്മാടിയത് (വൈസ് ക്യാപ്റ്റന്‍), റിയാസ് (ഫിനാന്‍സ്), ജാസിം (ട്രാന്‍സ്പോര്‍ട്ടേഷന്‍) എന്നിവരെയും മറ്റു വകുപ്പു കണ്‍വീനര്‍മാരായി ജസീല്‍, ഫായിസ്, സകരിയ, യാസിര്‍, ജാഫര്‍, നവാസ്, ഗഫൂര്‍, അന്‍സാര്‍, ഷാഫി, നൌഫല്‍, ജെസ്ലി, വര്‍ദ, സിമി, സമിയ, സഫീറ, ജസീത, സാബിറ, മുഹ്സിന, സുമി എന്നിവരെയും തെരഞ്ഞെടുത്തു. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ംംം.്യീൌവേശിറശമസൌംമശ.രീാ എന്ന വെബ്സൈറ്റിലോ, 51169693, 90949847 എന്നീ നമ്പറുകളിലോ ബന്ധപ്പെടുക.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍