കെ.ടി. ഷുക്കൂറിനു നാട്ടുകാരുടെ യാത്രയയപ്പ്
Tuesday, March 24, 2015 5:45 AM IST
ജിദ്ദ: പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്കു മടങ്ങുന്ന നാട്ടുകാരനും ഗായകനുമായ കെ.ടി. അബ്ദുള്‍ ഷുക്കൂറിനു ജിദ്ദ തിരൂരങ്ങാടി മുസ്ലിം വെല്‍ഫെയര്‍ ലീഗ് കമ്മിറ്റി യാത്രയപ്പു നല്‍കി.

ജിദ്ദയില്‍ എത്തിയ 1980 കാലഘട്ടത്തില്‍ത്തന്നെ സംഗീത കാലാ രംഗത്തു നിറഞ്ഞു നിന്ന ഷുക്കൂര്‍ നാട്ടുകാരുടെ കൂട്ടായ്മയിലും സജീവ സാന്നിധ്യമായിരുന്നു. നാട്ടിലും കാലാ സാംസ്കാരിക കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കുവഹിക്കാന്‍ സാധിക്കട്ടെ എന്നു ചടങ്ങില്‍ പ്രസംഗിച്ചവര്‍ ആശംസിച്ചു.

സമദ് കാരാടന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.എം.എ ജലീല്‍ അധ്യക്ഷത വഹിച്ചു. എന്‍.കെ. മുഹമ്മദ്കുട്ടി ഹാജി, സലാഹ് കാരാടന്‍, ഗഫൂര്‍ പൂങ്ങാടന്‍, പി.കെ. സുഹൈല്‍, ഇസ്മായില്‍ ഓടുങ്ങാട്ടു, വി.ടി. ഷഫീക്, എം.പി. റൌഫ്, സലിം അമ്പാടി, കെ.ടി. ഹനീഫ, മജീദ് പാമ്പങ്ങാടന്‍, അയൂബ് പാറയില്‍ എന്നിവര്‍ പ്രസംഗിച്ചു.

പ്രസിഡന്റ് പി.എം.എ. ജലീല്‍ മൊമെന്റോ നല്‍കി. ജനറല്‍ സെക്രട്ടറി സീതി കൊളക്കാടന്‍ സ്വാഗതവും താപ്പി മോഹിയദ്ധീന്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍