അബുദാബി: യുവദീപ്തി -കെസിവൈഎം യുഎഇ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ വിശുദ്ധ യൌസേപ്പിതാവിന്റെ മരണത്തിരുനാള്‍ സമുചിതമായി ആഘോഷിച്ചു. നൊവേന, വണക്കമാസം, തിരുനാള്‍ സന്ദേശം, ഊട്ടു നേര്‍ച്ച എന്നിവ ആചരണത്തിന്റെ ഭാഗമായി നടന്നു.
ജിനോ ജോസഫ്, ജോ കാവാലം, ജോമോന് ഉള്‍പ്രക്കാട്ട്, സ്മിതോഷ് തോമസ്, ടോം ജോസ്, ബിജു മാത്യു, ജിതിന് ജോസഫ്, പ്രഷിയസ് നെല്ലിക്കന്‍, ബോബിന് ഏബ്രഹാം എന്നിവര്‍ പ്രസംഗിച്ചു.
യുഎഇലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള യുവജനങ്ങള്‍ പങ്കെടുത്ത ആചരണത്തിന് സിജോ ജോസഫ്, അഭിലാഷ് കോര, ഷിജന്‍ വര്‍ഗീസ്, ക്രിസ്ത്യന്‍ ജോസഫ്, ജോഷി പുളിന്തറ, ജെമി സെബാന് ജോസ്, മാത്യു റാഫേല്‍, വിന്‍സണ്‍ ജേക്കബ്, ജെനോ ജോസഫ് തുടങ്ങിയവര്‍ നേതൃത്വം നല്കി.