ഹസന്റെ മൃതദേഹം റിയാദില്‍ ഖബറടക്കി
Saturday, March 21, 2015 6:35 AM IST
റിയാദ്: ഹൃദയാഘാതം മൂലം റിയാദില്‍ മരിച്ച മലപ്പുറം ജില്ലയിലെ പള്ളിക്കല്‍ ബസാര്‍ മിനി എസ്റേറ്റ് സ്വദേശി ഹസന്‍ പത്തായത്തൊടിയുടെ (50) മൃതദേഹം വെള്ളിയാഴ്ച വൈകുന്നേരം നാട്ടുകാരുടേയും ബന്ധുക്കളുടേയും സഹപ്രവര്‍ത്തകരുടേയും സാന്നിധ്യത്തില്‍ നസീം ഖബറിസ്ഥാനില്‍ മറവു ചെയ്തു.

ഏഴു വര്‍ഷമായി റിയാദിലെ സുലൈയില്‍ അസ്ദാഫ് ഇന്റര്‍നാഷണല്‍ കമ്പനിയുടെ വെയര്‍ഹൌസില്‍ ജോലി ചെയ്തു വരികയായിരുന്നു. ഒന്നര വര്‍ഷം മുന്‍പാണ് നാട്ടില്‍ പോയി വന്നത്.

പത്തായത്തൊടി കുഞ്ഞിമുഹമ്മദ് നബീസ ദമ്പതികളുടെ മകനാണ് ഹസന്‍. ഭാര്യ ഹബീബ. മുബഷിര്‍ സാദിഖ് (18), മുസ്ഫിറ തന്‍സില (15), സഹദുള്ള (12) എന്നിവര്‍ മക്കളാണ്. സൌദിയിലുള്ള അളിയന്‍ അബ്ദുസമദ്, നാട്ടുകാരായ ശിഹാബ്, റഫീഖ് എന്നിവരോടൊപ്പം മരണാനന്തര നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കെഎംസിസി ജീവകാരുണ്യ പ്രവര്‍ത്തകന്‍ മൊയ്തീന്‍ കുട്ടി തെന്നലയും കൂടെയുണ്ടായിരുന്നു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍