ജിദ്ദയില്‍ കാര്‍ അപകടം; മലയാളി ഉള്‍പ്പെടെ അഞ്ച് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് പരിക്ക്
Saturday, March 21, 2015 2:36 AM IST
ജിദ്ദ: ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്കൂളില്‍ നിന്ന് പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന പ്ളസ് ടു വിദ്യാര്‍ഥികള്‍ സഞ്ചരിച്ച കാര്‍ അപടത്തില്‍ പെട്ട് ഒരു മലയാളി ഉള്‍പ്പെടെ അഞ്ച് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്. തൃശൂര്‍ സ്വദേശി സാംസണിന്റെ മകന്‍ ലോയ്ഡ് ചെറുബത്തറ, ആന്ധ്രാപ്രദേശിലെ ഹൈദരാബാദില്‍ നിന്നുള്ള മുസമ്മില്‍ അഹ്മദ്, ഇജാസ് മുഹമ്മദ്, ഉസാമ, ഹുസയ്ഫ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ലോയ്ഡ് ചെറുബത്തറ ഡല്‍ഹി പബ്ളിക് സ്കൂള്‍ ജിദ്ദയിലും മറ്റുള്ളവര്‍ ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്കൂള്‍ ജിദ്ദയിലുമാണ് പഠിക്കുന്നത്.

പരീക്ഷാ കേന്ദ്രമായ ജിദ്ദ ഇന്ത്യന്‍ സ്കൂളില്‍ നിന്ന് ഇന്നലെ ഉച്ചയ്ക്ക് ഇക്കണോമിക്സ് പരീക്ഷ കഴിഞ്ഞ് മടങ്ങവെ 11.30 ഓടെയാണ് അപകടമുണ്ടായത്. മുസമ്മില്‍ അഹ്മദ് ആണ് കാര്‍ ഓടിച്ചിരുന്നത്. അമിത വേഗതയിലായിരുന്ന വാഹനം സ്കൂളിന് സമീപം നിയന്ത്രണം വിട്ട്് റോഡരികിലെ ഡിവൈഡറില്‍ ഇടിച്ചാണ് അപകടം. ലോയ്ഡ്, മുസമ്മില്‍ അഹ്മദ്, ഇജാസ് മുഹമ്മദ് എന്നിവര്‍ സുലൈമാന്‍ ഫഖീഹ് ആശുപത്രിയിലും ഉസാമ, ഹുസയ്ഫ എന്നിവര്‍ മഹ്ജറിലെ ജിദാനി ആശുപത്രിയിലുമാണുള്ളത്.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍