ധനസഹായം നല്‍കി
Friday, March 20, 2015 6:14 AM IST
റിയാദ്: ഹൃദയാഘാതം മൂലം മരണമടഞ്ഞ കോതമംഗലം ഊന്നുകല്‍ സ്വദേശി നിയാസിന്റെ കുടുംബത്തിനുള്ള എറണാകുളം പ്രവാസി അസോസിയേഷന്റെ ധനസഹായം ജീവകാരുണ്യവിഭാഗം കണ്‍വീനര്‍ സലാം സി. മൊയ്തീന്‍ രക്ഷാധികാരി പീറ്റര്‍ കോതമംഗലത്തിനു കൈമാറി. പ്രസിഡന്റ് സയിദ് അബ്ദുള്‍ഖാദര്‍ അധ്യക്ഷത വഹിച്ചു. അനീഷ് ജേക്കബ് സ്വാഗതവും റോജി ജോര്‍ജ് നന്ദിയും പറഞ്ഞു. റഫീഖ് പാനായിക്കുളം, പ്രദീപ് മേനോന്‍, ഡെന്നിസ് സ്ളീബ വര്‍ഗീസ് ഗോപകുമാര്‍, ഷാജി പരീദ്, നിസാര്‍ കളരിപ്പറമ്പില്‍, നിഷാദ് ചെറുപളളി, ജോയ്സ് പോള്‍, ജയന്‍ പിറവം, ജോര്‍ജ് പുത്തന്‍വേലിക്കര പങ്കെടുത്തു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍