മൈന്റ് ട്യൂണ്‍ വേവ്സ് ജിസിസി കൌണ്‍സില്‍ നിലവില്‍ വന്നു
Tuesday, March 17, 2015 8:16 AM IST
ദോഹ: മൈന്റ് ട്യൂണ്‍ വേവ്സ് ജിസിസി കൌണ്‍സില്‍ കമ്മിറ്റി രൂപവത്കരിച്ചു. ഇന്റര്‍നാഷണല്‍ മൈന്റ് പവര്‍ ട്രെയിനറും സക്സസ് കോച്ചുമായ സി.എ. റസാക്ക് നേതൃത്വം നല്‍കിയ മുഴുദിന മൈന്റ് ട്യൂണ്‍ വര്‍ക്ഷോപ്പുകളില്‍ പങ്കെടുത്തവരുടെ കൂട്ടായ്മയാണു മൈന്റ് ട്യൂണ്‍ വേവ്സ്.

ഭാരവാഹികളായി സോമന്‍ ബേബി ബഹറിന്‍ (മുഖ്യരക്ഷാധികാരി), എന്‍.കെ. മുസ്തഫ ഖത്തര്‍, ഉമ്മര്‍കുട്ടി കുവൈറ്റ്, റസാക്ക് മൂഴിക്കല്‍ ബഹറിന്‍, മശ്ഹൂദ് തിരുത്തിയാട് ഖത്തര്‍ (രക്ഷാധികാരികള്‍), രമേഷ് പയ്യന്നൂര്‍, ദുബായി (ചെയര്‍പേഴ്സണ്‍), ഷീല ടോമി, ഖത്തര്‍, ഉമ്മര്‍ മുഹമ്മദ്, ബഹറിന്‍, അന്‍വര്‍ സാദത്ത്, കുവൈറ്റ് (വൈസ് ചെയര്‍മാന്മാര്‍), പി.കെ. ഖാലിദ്, ഖത്തര്‍ (ജനറല്‍ കണ്‍വീനര്‍), ജരീര്‍ വേങ്ങര, ജിദ്ദ, സി.വി. ഉസ്മാന്‍ ദുബായി, ഷഹീന്‍ അലി അബുദാബി, അബ്ദുറഹ്മാന്‍ കുവൈറ്റ് (കണ്‍വീനര്‍മാര്‍), പ്രിന്‍സാദ്, ജിദ്ദ, എന്‍.സി. മുഹമ്മദ്, ഒമാന്‍, യൂസഫ് ദമാം, റാഫി ജുബൈല്‍, അമ്മാര്‍ കീഴുപറമ്പ് ദുബായി, ഷംസുദ്ദീന്‍ വെള്ളികുളങ്ങര ബഹറിന്‍, അക്ബര്‍ സാദിഖ് മസ്കറ്റ്, മുഹമ്മദ് മടവൂര്‍ മക്ക (റീജണല്‍ കോ ഓര്‍ഡിനേറ്റര്‍മാര്‍) എന്നിവരെ തെരഞ്ഞെടുത്തു.

ജിസിസി തലത്തില്‍ നടത്തിയ മൈന്റ് ട്യൂണ്‍ കാമ്പയിന്‍ വന്‍ വിജയമായിരുന്നുവെന്നും തുടര്‍ പ്രവര്‍ത്തനങ്ങള്‍ മൈന്റ് ട്യൂണ്‍ വേവ്സ് ജിസിസി കൌണ്‍സില്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണു നടക്കുകയെന്നും ഹാപ്പി ലൈഫ് കോച്ച് സി.എ. റസാക്ക് അറിയിച്ചു.