ഇസ്പാഫ് എഡ്യുടൈന്‍മെന്റ് ദ്വിദിന ക്യാമ്പ് 27ന്
Monday, March 16, 2015 7:19 AM IST
ജിദ്ദ: ഇന്ത്യന്‍ സ്കൂള്‍ പേരന്റ്സ് ഫോറം (ഇസ്പാഫ്) സംഘടിപ്പിക്കുന്ന എഡ്യുടൈന്‍മെന്റ് ദ്വിദിന ക്യാമ്പ് മാര്‍ച്ച് 27,28 (വെള്ളി, ശനി) തീയതികളില്‍ നടക്കും.

അഞ്ചു മുതല്‍ എട്ടു വരെ ക്ളാസുകാരെ ജൂണിയര്‍ വിഭാഗത്തിലും ഒമ്പതു മുതല്‍ 12 വരെ ക്ളാസുകാരെ സീനിയര്‍ വിഭാഗത്തിലും ഉള്‍പ്പെടുത്തി രണ്ടു വിഭാഗങ്ങളിലായാണു ക്യാമ്പ് സംഘടിപ്പിക്കുക.

പരീക്ഷയില്‍നിന്നും ബുക്കുകളില്‍നിന്നും മോചനം എന്ന നിലയില്‍ പഠനേതര കഴിവുകളുടെ പരിപോഷണം ലക്ഷ്യമിട്ട് വിദഗ്ധരുടേയും സാങ്കേതിക വിദ്യയുടേയും സഹായത്തോടെയാണു മുന്‍വര്‍ഷങ്ങളിലേതുപോലെ ഈ വര്‍ഷവും ക്യാമ്പ് സംഘടിപ്പിച്ചിട്ടുള്ളതെന്നു പ്രസിഡന്റ് അബ്ദുള്‍ അസീസ് തങ്കയത്തിലും ജനറല്‍ സെക്രട്ടറി നാസര്‍ ചാവക്കാടും അറിയിച്ചു. ക്രിയാത്മക ചിന്ത, സമൂഹത്തോടുള്ള കടപ്പാട്, പരസ്പര സഹകരണം, വൈകാരിക നിയന്ത്രണം, തീരുമാനമെടുക്കുന്നതിലുള്ള ശേഷി തുടങ്ങിയ മേഖലകളിലെ കഴിവുകളെ കളിയും ചിന്തകളും സന്വയിപ്പിച്ച് പരിപോഷിപ്പിക്കുന്ന പരിശീലന പരിപാടിയാണ് ലക്ഷ്യമിടുന്നത്. താത്പര്യമുള്ളവര്‍ക്ക് വു://ശ്യിേ.രര/ശുമളഇമാു എന്ന ലിങ്കില്‍ പേര് രജിസ്റര്‍ ചെയ്യാം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: കെ. ഷംസുദ്ദീന്‍ 0502649027, ജാഫര്‍ ഖാന്‍ 0553737041, അബ്ദുള്‍ അസീസ് 0507541913, ഉസ്മാന്‍ പട്ടാമ്പി 0508647348.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍