ലാല്‍ കെയേഴ്സ് അസ്രി ഏരിയ കമ്മിറ്റി രൂപീകരിച്ചു
Saturday, March 14, 2015 8:49 AM IST
മനാമ: ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കി ബഹറിനില്‍ പ്രവര്‍ത്തിക്കുന്ന മോഹന്‍ലാല്‍ ആരാധകരുടെ സംഘടനയായ ലാല്‍ കെയേഴ്സ് (അടഞഥ) ഏരിയ കമ്മിറ്റി നിലവില്‍ വന്നു.

അസ്രിയില്‍ നടന്ന ചടങ്ങില്‍ 15 അംഗ കമ്മിറ്റിയും ഏരിയ കണ്‍വീനേഴ്സ് ആയി അരുണ്‍ ഗണേശന്‍, വിപിന്‍ രവീന്ദ്രന്‍ എന്നിവരെയും തെരഞ്ഞെടുത്തു. ലാല്‍ കെയേഴ്സ് ബഹറിന്‍ ഘടകം കോ ഓര്‍ഡിനേറ്റര്‍മാരായ ജഗത് കൃഷ്ണകുമാര്‍, എഫ്.എം ഫൈസല്‍, മറ്റു എക്സിക്യൂട്ടീവ് അംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു. മാര്‍ച്ചില്‍ റിലീസ് ചെയ്യുന്ന പത്മശ്രീ മോഹന്‍ലാലിന്റെ പുതിയ സിനിമ 'എന്നും എപ്പോഴും' ബഹറിനില്‍ റിലീസ് ആകുന്ന ദിവസം ഒരു ജീവകാരുണ്യ പ്രവര്‍ത്തനം നടത്തിക്കൊണ്ടു ആഘോഷിക്കാന്‍ കമ്മിറ്റി തീരുമാനിച്ചു.