ടിസിഎഫ് ജൊട്ടുന്‍ ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റ്; പ്രചാരണ പരിപാടി ആരംഭിച്ചു
Friday, March 13, 2015 6:16 AM IST
ജിദ്ദ: ജിദ്ദയിലെ കലാ-സാംസ്കാരിക കായികമേഖലയിലെ പ്രമുഖര്‍ പങ്കെടുത്ത ടിസിഎഫ് ജൊട്ടുന്‍ ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റ് പ്രചാരണ പരിപാടി പ്രൌഡഗംഭീരമായ ചടങ്ങില്‍ അല്‍ ഹമ്ര സൊഫിറ്റെല്‍ ഹോട്ടലില്‍ നടന്നു. ചടങ്ങില്‍ തത്സമയ ടീം പൂള്‍ നറുക്കെടുപ്പും ചാമ്പ്യന്‍സ് ട്രോഫി പ്രകാശനവും വേള്‍ഡ് കപ്പ് ഇന്‍സ്റന്റ് ക്വിസ് മത്സരവും ടീം നായകന്മാരുമായുള്ള മുഖാമുഖം പരിപാടിയും നടന്നു. ടൂര്‍ണമെന്റില്‍ കളിക്കുന്ന ക്യാപ്റ്റന്മാരുടെ സാന്നിധ്യത്തില്‍ തത്സമയ പൂള്‍ നിശ്ചയിക്കാനുള്ള നറുക്കെടുപ്പ് നടക്കുകയും ഉടനെതന്നെ കംപ്യൂട്ടര്‍ സ്ക്രീനില്‍ തെളിഞ്ഞ ഫിക്സ്റര്‍ ടീം ക്യാപ്റ്റന്‍മാരെയും അതിഥികളെയും ആശ്ചര്യപ്പെടുത്തി. ടൂര്‍ണമെന്റിന്റെ നിയമാവലിയും മറ്റു സാങ്കേതിക വശങ്ങളെ കുറിച്ചുള്ള നായകന്മാരുടെ സംശയങ്ങള്‍ക്കു ടിസിഎഫ് കോര്‍ കമ്മിറ്റി മറുപടി നല്‍കി.

16 ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റില്‍ നറുക്കെടുപ്പില്‍ തെരഞ്ഞെടുത്ത നാലു പൂളുകളില്‍ പൂള്‍ എയില്‍ നിലവിലെ റണ്ണര്‍ അപ്പ് ടാര്‍ഗറ്റ് ഗുയ്സ്, യംഗ് സ്റാര്‍, മൂര്‍ ക്രിക്കറ്റ് ക്ളബ്, ശ്രീലങ്കന്‍ ടായിടന്‍സ്, പൂള്‍ ബി യില്‍ അജവാ ഫോര്‍ഡ് രോയല്സ്, ആര്‍കൊമ, മൈ ഓണ്‍ ചലഞ്ചേഴ്സ്, ജൊറ്റുന്‍ പെന്‍ഗുവന്‍, പൂള്‍ സി യില്‍ ഇഎഫ്എസ് കെകെആര്‍, അല്‍ മാക്സ് ക്രിക്കറ്റ്, പെപ്സി അല്ലിയന്‍സ്, അമാസി നൈറ്റ് രയിടെഴ്സ്, എടിഎസ് ക്രിക്കറ്റേഴ്സ്, കിന്ദ്, എബിസി ഇന്റര്‍നാഷണല്‍ ചാലഞ്ചേഴ്സ്, അജ്വവ ജസിര ഫോര്‍ഡ്, പൂള്‍ ഡി യില്‍ നിലവിലെ ചാമ്പ്യന്‍മാരായ ദാസില്‍ സൂപ്പര്‍ കിംഗ്സ്, എടിഎസ് ക്രിക്കറ്റ്, ഒഎംഡി ടുസ്കെഴ്സ്, സാഹിദ് യുണൈറ്റ് എന്നീ ടീമുകള്‍ മത്സരിക്കും.

മാര്‍ച്ച് 20നു നടക്കുന്ന ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ദാസില്‍ സൂപ്പര്‍ കിംഗ്സ് എടിഎസ് ക്രിക്കറ്റ് ടീമിനെ നേരിടും. ടൂര്‍ണമെന്റ് നാലു ആഴ്ചകള്‍ നീണ്ടുനില്‍ക്കും. ഏപ്രില്‍ 10നാണു ഫൈനല്‍ മത്സരം.

പരിപാടിയില്‍ പങ്കെടുത്ത മുഴുവന്‍ പേരെയും ഉള്‍പ്പെടുത്തി നടത്തിയ നറുക്കെടുപ്പില്‍ എയര്‍ അറേബ്യ സ്പോണ്‍സര്‍ ചെയ്ത ജിദ്ദ-ഷാര്‍ജ-ജിദ്ദ എയര്‍ ടിക്കറ്റിനു അല്‍ മാസ് ക്യാപ്റ്റന്‍ മുഹമ്മദ് ഇക്ബാല്‍ അര്‍ഹനായി. എയര്‍ അറേബ്യ മാനേജര്‍ അബ്ദുള്ള ടിക്കറ്റ് സമ്മാനിച്ചു.

ജോടുണ്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ ഫൈസല്‍ കരീം, എസ്എന്‍ ഡിവിഷണല്‍ മാനേജര്‍ അഫ്സല്‍ ബാബു ആദിരാജ എന്നിവര്‍ ചേര്‍ന്ന് ജോടുണ്‍ ചാമ്പ്യന്‍സ് ട്രോഫിയും എഫ്എസ്എന്‍ ട്രോഫിയും പ്രകാശനം ചെയ്തു. ടൂര്‍ണമെന്റ് സ്പോണ്‍സര്‍മാരെ പ്രതിനിധീകരിച്ച് സ്പോണ്‍സര്‍മാരായ എന്‍ജിനിയര്‍ ഹംസ അല്‍ ഹദ്ദാര്‍ (ആര്‍കൊമ), നജീബ് എരിസ് (അല്‍ ഹമ്ര പുല്ല്മാന്‍ ഹോട്ടല്‍), ഖാലിദ് അല്‍വി (ജോടുണ്‍), ഇക്ബാല്‍ പടേല്‍ (സദാഫ്കോ), ബഷീര്‍ (ഇഎഫ്എസ് കാര്‍ഗോ) എന്നിവരും പരിപാടിയില്‍ പങ്കെടുത്തു. മുനീര്‍ കെ.ടി.യെ (ഒഐസിസി), വി.കെ.എ. റഹൂഫ് (നവോദയ), ഹിസ്ഫു റഹ്മാന്‍ (സിഫ്), മജീദ് നഹ (ഒഐസിസി), അഷ്റഫ് മുക്കാനം (ഇന്ത്യ ഫ്രാട്ടേണര്‍ണിറ്റി), റഹീം (ഇന്ത്യ ഫോറം), മമ്മദ് സി.കെ (മീഡിയ ഫോറം), സലിം വി.പി. (ടിഎംഡബ്ള്യുഎ) അജാസ് ഖാന്‍ ( ജെസിഎ), പൌല്‍സന്‍ (സൌദി ഗസ്സറ്റ്), ഗോപി നെടുങ്ങാടി, മോഹന്‍ ബാലന്‍, അബ്ദുള്ള അബ്ദുള്‍ ഹമീദ് (ബൂപ) എന്നിവര്‍ ടൂര്‍ണമെന്റിന് ആശംസകള്‍ നേര്‍ന്നു. ടിസിഎഫ് ട്രഷറര്‍ പി.ഒ. ഷഹനാദ് സ്വാഗതവും പ്രസിഡന്റ് മൊഹമ്മദ് ഫസീഷ് അധ്യക്ഷ പ്രസംഗവും നടത്തി. ടിസിഎഫ് പ്രതിനിധി വി.പി. അന്‍വര്‍ അവതാരകന്‍ ആയിരുന്നു. ടിസിഎഫ് ടീം നിയന്ത്രിച്ച പരിപാടിയില്‍ സഫീല്‍ നന്ദി പ്രകാശനം നടത്തി.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍