കൃഷി ഗ്രൂപ്പ് ജിദ്ദാ കൂട്ടായ്മ അഷറഫ് ആദമിനു യാത്രയയപ്പു നല്‍കി
Thursday, March 12, 2015 6:35 AM IST
ജിദ്ദ: 26 വര്‍ഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടിലേക്കു മടങ്ങുന്ന കൃഷി ഗ്രൂപ്പ് ജിദ്ദാ കൂട്ടായ്മ അംഗം കണ്ണൂര്‍ ജില്ലയിലെ ഇരിക്കൂര്‍ സ്വദേശി അഷറഫ് ആദമിനു കൃഷി ഗ്രൂപ്പ് ജിദ്ദ അല്‍നൂര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ യാത്രയയപ്പു സംഘടിപ്പിച്ചു.

കൃഷി ഗ്രൂപ്പിന്റെ തുടക്കം മുതല്‍ ഗ്രൂപ്പുമായി സഹകരിക്കുന്ന ഇദ്ദേഹം നല്ല ഒരു കൃഷിസ്നേഹിയാണ്. കൃഷി ഗ്രൂപ്പ് ജിദ്ദ പ്രസിഡന്റ് മുജീബ് റഹ്മാന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സൈഫു, നിസാം, നൌഷാദ് മച്ചിങ്ങല്‍, വി.കെ. ഷമീം, ബഷീര്‍ ചേലംബ്ര, കൊമ്പന്‍ മൂസ താജ് മണ്ണാര്‍ക്കാട് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. കൃഷിഗ്രൂപ്പ് രക്ഷാധികാരി മുഹമ്മദ് അലി കൊടിഞ്ഞി അഷ്റഫ് ആദമിന് മെമെന്റോ നല്‍കി.

മറുപടിപ്രസംഗത്തില്‍ തന്റെ വീട്ടില്‍ അവശ്യം വേണ്ട പച്ചക്കറികള്‍ ഇപ്പോള്‍ തന്നെ കൃഷിചെയ്തു വരുന്ന തന്റെ സഹാധര്‍മിണിയാണു തനിക്കു തിരിച്ചു പോവാന്‍ പ്രചോദനമെന്നും നാട്ടിലെത്തിയാലും കൃഷിയില്‍ തന്നെ ജീവിതം കണ്െടത്താന്‍ ശ്രമിക്കുമെന്നും അഷ്റഫ് പറഞ്ഞു. അഷറഫിന്റെ കാര്‍ഷിക സംബന്ധമായ ഭാവി പരിപാടികള്‍ക്കു കൃഷിഗ്രൂപ്പ് എല്ലാ സഹായങ്ങളും ഉറപ്പു നല്‍കി. സെക്രട്ടറി കെ.ടി. മുസ്തഫ സ്വാഗതവും ഹാഷിഫ് നന്ദിയും പറഞ്ഞു.