എയര്‍പോര്‍ട്ട് അടച്ചിടല്‍; ആശങ്ക നീക്കണമെന്നു കണ്ണമംഗലം ഒഐസിസി
Tuesday, March 10, 2015 7:06 AM IST
ജിദ്ദ: കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ക്ക് ഇറങ്ങാനുള്ള സൌകര്യം നിഷേധിച്ചുകൊണ്ട് നടത്താനുദ്ദേശിക്കുന്ന അറ്റകുറ്റ പണികള്‍ക്ക് പിറകില്‍ സ്വകാര്യ പങ്കാളിത്തമുള്ള വിമാനത്താവളങ്ങളില്‍ മുതല്‍ മുടക്കുന്ന ലോബികളുടെ കരങ്ങളാണോ എന്നു സംശയിക്കുന്നതായി ഒഐസിസി കണ്ണമംഗലം പഞ്ചായത്ത് കമ്മിറ്റി ആശങ്ക പ്രകടിപ്പിച്ചു. ഹജ്ജ് തീര്‍ഥാടകരെയും അവധിക്കാലത്ത് സ്വദേശങ്ങളിലേക്കു വരുന്നവരെയും സാരമായി ബാധിക്കുന്ന ഈ നടപടി പ്രവാസികള്‍ക്കു നേരേയുള്ള വലിയ ദ്രോഹമാണെന്നും യോഗം വിലയിരുത്തി.

ജി. കാര്‍ത്തികേയന്റെ നിര്യാണത്തില്‍ കമ്മിറ്റി അനുശോചിച്ചു. ഗോവധ നിരോധനത്തിലൂടെ ഫാസിസ്റ് അജന്‍ഡ ബലപ്രയോഗത്തിലൂടെ നടപ്പാക്കാനാണു ബിജെപി ശ്രമിക്കുന്നതെന്നും യോഗം വിലയിരുത്തി. പ്രസിഡന്റ് മജീദ് ചേറൂരിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സംഗമത്തില്‍ ജനറല്‍ സെക്രട്ടറി ഇല്യാസ് കണ്ണമംഗലം സ്വാഗതവും കെ.സി ഷരീഫ് നന്ദിയും പറഞ്ഞു. അഷ്റഫ് കണ്ണമംഗലം, കെ.സി. അലവി, മുഹമ്മദലി മാസ്റര്‍, സലാം മാടഞ്ചേരി, അഫ്സല്‍ പുളിയാളി, സക്കീറലി കണ്ണേത്ത്, ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി പ്രസിഡന്റ് ഹക്കീം പാറക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍