തേവലക്കര ക്രിസ്ത്യന്‍ കൂട്ടയ്മ വാര്‍ഷികം ആഘോഷിച്ചു
Monday, March 2, 2015 8:15 AM IST
കുവൈറ്റ്: കൊല്ലം തേവലക്കരയില്‍നിന്നുള്ള ക്രിസ്ത്യന്‍ പള്ളികളുടെ കൂട്ടായ്മയായ 'തേവലക്കര ക്രിസ്ത്യന്‍ കൂട്ടായ്മ'യുടെ ഒന്നാം വാര്‍ഷികം പ്രസിഡന്റ് മേരികുട്ടി ഉമ്മന്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി തമ്പി ലൂക്കോസ് വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജേക്കബ് വൈദ്യന്‍, ഷിനു ഉമ്മന്‍ വൈദ്യന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. അംഗങ്ങളുടെ കുട്ടികളുടെ വിവിധ കലാപരിപാടികളും താമി ഓര്‍ക്കസ്ട്രയുടെ ഭകതി ഗാനമേളയും അരങ്ങേറി. ഗീവര്‍ഗീസ് വൈദ്യന്‍ നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍