ഫോക്കസ് കുവൈറ്റ് റിവിറ്റ് / കാഡ മെഗാ ക്ളാസ് മാര്‍ച്ച് ആറിന്
Saturday, February 28, 2015 10:35 AM IST
കുവൈറ്റ്: ഫോക്കസ് (ഫോറം ഓഫ് കാഡ് യൂസേഴ്സ്) കുവൈറ്റ് അംഗങ്ങളുടെ തൊഴില്‍ പരിജ്ഞാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി നടത്തിവരുന്ന ഈ പ്രവര്‍ത്തന വര്‍ഷത്തിന്റെ സമാപനമായി സംഘടിപ്പിക്കുന്ന മെഗാ ക്ളാസ് മാര്‍ച്ച് ആറിന് (വെള്ളി) രാവിലെ എട്ടു മുതല്‍ വൈകുന്നേരം അഞ്ചുവരെ നടത്തുന്നു.

അനുദിനം ഡിസൈനിഗ് രംഗത്ത് ഉണ്ടാകുന്ന പുതിയ മാറ്റങ്ങള്‍ അതില്‍ അംഗങ്ങളെ പരിണതരാക്കി, പുതിയ തൊഴില്‍ മേഖലകള്‍ കണ്െടത്തുവാന്‍ പ്രാപ്തരാക്കുക എന്നതാണു സംഘത്തിന്റെ ഉദ്ദേശ്യം. ഈ തൊഴില്‍ മേഖലയിലെ പുതിയ പ്രോഗ്രാമായ 'റിവിറ്റ്' ന്റെ അഡ്വാന്‍സ് ലവല്‍ ക്ളാസുകള്‍, നെറ്റ് വര്‍ക്ക് സംവിധാനത്തില്‍ 'റിവിറ്റ്' ന്റെ പ്രവര്‍ത്തനം ഫാമിലി ക്രിയേഷന്‍സ് എന്നിവയും കാഡിന്റെ 'ടിപ്സ്' എന്നിവ ഉള്‍പ്പെടുത്തിയിട്ടുള്ള പ്രസ്തുത ക്ളാസില്‍ കുവൈറ്റിലെ പ്രഗല്ഭര്‍ ക്ളാസുകള്‍ എടുക്കും പങ്കെടുക്കുവാന്‍ താത്പര്യമുള്ള ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സുഹൃത്തുക്കളെയും സ്വാഗതം ചെയ്യുന്നു. പ്രവേശനം രജിസ്ട്രേഷനിലൂടെ പരിമിതപെടുത്തും. മാര്‍ച്ച് മൂന്നിനു മുമ്പ് രജിസ്റര്‍ ചെയ്യക.

വിവരങ്ങള്‍ക്ക്: 99687825, 66504992, 99324879.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍