കൊണ്േടാട്ടി സ്വദേശി മക്കയില്‍ നിര്യാതനായി
Thursday, February 26, 2015 7:22 AM IST
ജിദ്ദ: കൊണ്േടാട്ടി മുണ്ടക്കല്‍ പൊന്നാടന്‍ ഹൈദ്രോസ് ഹാജിയുടെ മകന്‍ ബാവ എന്ന മുഹമ്മദ് അഷ്റഫ്(38) മക്കയില്‍ നിര്യാതനായി. ന്യൂമോണിയ ബാധിച്ചതിനെത്തുടര്‍ന്ന് രണ്ടാഴ്ചയോളമായി മക്ക കിംഗ് അബ്ദുള്‍ അസീസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച രാത്രിയാണു മരിച്ചത്. പതിനേഴ് വര്‍ഷമായി മക്ക നുസ്ഹയിലെ മത്അം നജൂദിലായിരുന്നു ജോലി ചെയ്തിരുന്നത്. ഫാത്തിമയാണു മാതാവ്. ഭാര്യ: ഹാരിസ. മക്കള്‍: ലബീബ, അഹമ്മദ് ഷബീബ്, മുഹമ്മദ് യാസീന്‍. സഹോദരങ്ങള്‍: ലത്തീഫ്, സൌദ, റംല (ജിദ്ദ), ഫൌസിയ, ശംല. മസ്ജിദുല്‍ ഹറമില്‍ മയ്യിത്ത് നമസ്കാരം പൂര്‍ത്തിയാക്കി ജന്നത്തുല്‍ മുഅല്ലയില്‍ ഖബറടക്കി. മക്ക കെഎംസിസി ജനറല്‍ സെക്രട്ടറി മുജീബ് പൂക്കോട്ടൂര്‍ നിയമ നടപടികള്‍ക്കു സഹായിച്ചു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍