എംബസി ഓഡിറ്റോറിയം വാടകനിരക്കില്‍ നേരിയ ഭേദഗതി
Tuesday, February 24, 2015 8:17 AM IST
കുവൈറ്റ്: ഇന്ത്യന്‍ സമൂഹങ്ങളില്‍ കല-സാമൂഹിക-സാംസ്കാരിക പരിപാടികള്‍ നടത്തുന്നതിനായി നല്‍കിയിരുന്ന ഇന്ത്യന്‍ എംബസി ഓഡിറ്റോറിയത്തിന്റെ വാടക നിരക്കില്‍ നേരിയ ഭേദഗതി വരുത്തിയതായി ഇന്ത്യന്‍ എംബസി അറിയിച്ചു.

സാധാരണ നാലു മണിക്കൂര്‍ ദൈര്‍ഘ്യം വരുന്ന പരിപാടികള്‍ക്കാണ് ഓഡിറ്റോറിയം അനുവദിക്കുന്നത്. അതില്‍ കൂടുതലുള്ള പ്രോഗ്രാമുകള്‍ക്ക് അധിക വാടക ഈടാക്കും. മാത്രമല്ല ഓരോ പരിപാടികള്‍ക്കും നൂറു ദിനാറിന്റെ സൈക്യൂരിറ്റി ഡിപ്പോസിറ്റ് നല്‍കണം. ഇതു പരിപാടിക്കുശേഷം തിരികെ നല്‍കുമെന്നും എംബസി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍