കന്നുകാലികളിലെ ത്വക്ക്രോഗം; പ്രതിരോധനടപടികള്‍ സ്വീകരിച്ചതായി അധികൃതര്‍
Monday, February 23, 2015 8:06 AM IST
കുവൈറ്റ്: രാജ്യത്തു പശുക്കളില്‍ കണ്െടത്തിയ പ്രത്യേക തരം ത്വക്ക് രോഗത്തിനെതിരേ പ്രതിരോധനടപടികള്‍ സ്വീകരിച്ചതായി കുവൈറ്റ് കാര്‍ഷിക വകുപ്പ് തലവന്‍ നബീല്‍ ഖലീല്‍ അറിയിച്ചു. രോഗം പൂര്‍ണമായി നിര്‍മാര്‍ജ്ജനം ചെയ്തതായും പടര്‍ന്നുപിടിക്കാനുള്ള സാധ്യതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ലോകാരോഗ്യസംഘടനയിലെ ഡോക്ടര്‍മാര്‍ കഴിഞ്ഞ ദിവസങ്ങളില്‍ രോഗംബാധിച്ച പശുക്കളെ പരിശോധിക്കുകയും ചികിത്സ നടപടികള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍