പൌലോസ് തോമസിന്റെ സംസ്കാരം നടത്തി 
Monday, February 9, 2015 8:09 AM IST
റിയാദ്: മസ്തിഷ്കാഘാതത്തെത്തുടര്‍ന്ന് റിയാദിന് 35 കിലോമീറ്റര്‍ അകലെ ദവാദ്മിയിലെ ജനറല്‍ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ മരണമടഞ്ഞ തൃശൂര്‍ കുന്നംകുളം സ്വദേശി പൌലോസ് തോമസി (48) ന്റെ മൃതദേഹം കഴിഞ്ഞ ദിവസം നാട്ടില്‍ സംസ്കരിച്ചു. 

ദവാദ്മിയില്‍ പെയിന്റിംഗ് തൊഴിലാളിയായിരുന്നു. കേളി സാംസ്കാരിക വേദി ദവാദ്മി ഏരിയ കമ്മിറ്റിയും ബത്ത ഏരിയ കമ്മിറ്റിയും സംയുക്തമായി മരണാനന്തര നടപടികള്‍ക്ക് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍