ഗ്രീക്ക് ധനമന്ത്രി ജര്‍മന്‍ സന്ദര്‍ശനത്തിന്
Wednesday, February 4, 2015 10:08 AM IST
ബര്‍ലിന്‍: ഗ്രീസിന്റെ പുതിയ വലതുപക്ഷ ധനമന്ത്രി യാനിസ് വരോഫാകിസ് ജര്‍മനി സന്ദര്‍ശിക്കും. ഫ്രാങ്ക്ഫര്‍ട്ടിലെ യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് ആസ്ഥാനത്തും പിന്നീട് ജര്‍മന്‍ ധനമന്ത്രി വോള്‍ഫ്ഗാങ് ഷോബിളുമായും ചര്‍ച്ചകള്‍ നടത്തുകയാണ് ലക്ഷ്യം.

വരോഫാകിസിന്റെ സന്ദര്‍ശന വിവരം ഇസിബി വക്താവ് സ്ഥിരീകരിച്ചെങ്കിലും ചര്‍ച്ചകളുടെ അജന്‍ഡയോ മറ്റു വിശദാംശങ്ങളോ വെളിപ്പെടുത്താന്‍ തയാറായില്ല. ഇസിബി പ്രസിഡന്റ് മരിയോ ദ്രാഗിയുമായി വരോഫാകിസ് കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ട്.

അതേസമയം, ഗ്രീക്ക് ബാങ്കുകള്‍ക്ക് സഹായം നല്‍കുന്നതു തുടരണോ എന്ന കാര്യത്തില്‍ ഇസിബി വൈകാതെ അന്തിമ തീരുമാനമെടുക്കുമെന്നാണ് സൂചന.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍