ഫാ. ദേവദാസ് പോള്‍ പൌരോഹിത്യ രജതജൂബിലി ആഘോഷിച്ചു
Friday, January 30, 2015 10:16 AM IST
ഫ്രാങ്ക്ഫര്‍ട്ട്: ഫ്രാങ്ക്ഫര്‍ട്ട് സീറോ മലബാര്‍ ഇടവക വികാരിയും സിഎംഎഫ് സഭാംഗവുമായ ഫാ. ദേവദാസ് പോളിന്റെ പൌരോഹിത്യ രജതജൂബിലി ആഘോഷം ഫ്രാങ്ക്ഫര്‍ട്ട് സെന്റ് അന്തോണിയൂസ്് പള്ളിയില്‍ നടത്തി. വൈകുന്നേരം നാലിന് നടന്ന ആഘോഷമായ സമൂഹബലിയില്‍ ജൂബിലേറിയനായ ഫാ. ദേവദാസിനൊപ്പം ഫാ. ജോണ്‍സണ്‍ പന്തപ്പള്ളില്‍, ഫാ. തോമസ് മുളഞ്ഞനാനി, ഫാ. സന്തോഷ് പാറത്തനാത്ത്, ഫാ. സോജന്‍ മണിയമ്പ്രായില്‍ എന്നിവര്‍ സഹകാര്‍മികരായി. വിശുദ്ധ കുര്‍ബാനയിലെ ഗാനങ്ങള്‍ ജോസ് തിനംപറമ്പിലും സംഘവും ചേര്‍ന്ന് ആലപിച്ചു.

പാരീഷ് ഹാളില്‍ നടന്ന അനുമോദനസമ്മേളനത്തില്‍ സിസ്റര്‍ മെര്‍ളിന്‍ എസ്എബിഎസ്, സിസ്റര്‍ മാഗി എംഎസ്എസ്ടി, സിസ്റര്‍ റൂബിന്‍ മരിയ ഡിഎം എന്നിവര്‍ ചേര്‍ന്നു പ്രാര്‍ഥനാഗാനം ആലപിച്ചു. ഇടവക കമ്മിറ്റി പ്രസിഡന്റ് ജോയ് സെബാസ്റ്യന്‍ പുത്തന്‍പറമ്പില്‍ സ്വാഗതം ആശംസിക്കുകയും ഫാ. ദേവദാസിനെ പൊന്നാടയണിയിക്കുകയും ചെയ്തു. അള്‍ത്താര സംഘത്തിലെ കുട്ടികള്‍ അദ്ദേഹത്തിന് ബൊക്കെ നല്‍കി സ്വീകരിച്ചു. ജീന മൈലപ്പറമ്പില്‍, സോഫി കടകത്തലയ്ക്കല്‍, മെലിസ മണമയില്‍, മരിയാന കുളത്തില്‍, റൂബി ജോണ്‍, സുജിത പള്ളിവാതുക്കല്‍, ജാസ്മിന്‍ കൈലാത്ത് എന്നിവര്‍ അവതരിപ്പിച്ച നൃത്തങ്ങളും തോമസ് കല്ലേപ്പള്ളി അവതരിപ്പിച്ച കഥാപ്രസംഗവും മെറീന ദേവസ്യയുടെ ഗാനവും സിസ്റര്‍ മേരി പുല്ലാട്ട്, ഡോ. ശാലിനി മാത്യു, ഗ്രേസി പള്ളിവാതുക്കല്‍, ജോണി ദേവസ്യ എന്നിവര്‍ അവതരിപ്പിച്ച വഞ്ചിപ്പാട്ടും ആഘോഷത്തിന് കൊഴുപ്പുകൂട്ടി. ഫാ. സോജന്‍ മണിയമ്പ്രായില്‍, സിസ്റര്‍ ഷില്ലി സിഎസ്എന്‍, വിവിധ സംഘടനാ ഭാരവാഹികള്‍, ഇടവകാംഗങ്ങള്‍ തുടങ്ങിയവര്‍ ഫാ. ദേവദാസിന് ആശംസകള്‍ നേര്‍ന്നു പ്രസംഗിച്ചു. ഇടവക സമൂഹത്തിന്റെ ജൂബിലി സമ്മാനം ജോയ് സെബാസ്റ്യന്‍ പുത്തന്‍പറമ്പില്‍, ജോസഫ് ഫിലിപ്പോസ് എന്നിവര്‍ ചേര്‍ന്നു കൈമാറി. മേരി കരോട്ട് പരിപാടികള്‍ക്കു സഹായസഹകരണങ്ങള്‍ നല്‍കിയ ഏവര്‍ക്കും കൃതജ്ഞത പറഞ്ഞു. പരിപാടികള്‍ ബിജന്‍ കൈലാത്ത് മോഡറേറ്റ് ചെയ്തു. സുധീഷ് മാത്യു സാങ്കേതികസഹായം നല്‍കി. സുനില്‍ ആന്റണി തയാറാക്കിയ ഡിയാഷോ, സ്നേഹവിരുന്ന് എന്നിവയും പരിപാടികള്‍ക്കു മാറ്റേകി.

ഇടവക കമ്മിറ്റിയംഗങ്ങളായ ജോയ് സെബാസ്റ്യന്‍ പുത്തന്‍പറമ്പില്‍, ജോസഫ് ഫിലിപ്പോസ്, സിസ്റര്‍ റോസിറ്റ എഫ്സിസി, സുനില്‍ ആന്റണി, ഗ്രേസി പള്ളിവാതുക്കല്‍, മേരി കരോട്ട് എന്നിവര്‍ ജൂബിലി ആഘോഷപരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍