വനിതാവേദി കുവൈറ്റ് പുതുവത്സരാഘോഷവും യാത്രയയപ്പും സംഘടിപ്പിച്ചു
Sunday, January 25, 2015 10:28 AM IST
കുവൈറ്റ് സിറ്റി: വനിതാവേദി കുവൈറ്റ് ക്രിസ്മസ്, പുതുവത്സരാഘോഷം സംഘടിപ്പിച്ചു.

ചടങ്ങില്‍ 37 വര്‍ഷത്തെ പ്രവാസ ജീവിതത്തിനുശേഷം നാട്ടിലേക്കു മടങ്ങുന്ന വനിതാവേദി കുവൈറ്റിന്റെ പ്രധാന പ്രവര്‍ത്തക വല്‍സ സ്റാന്‍ലിക്കും കുടുംബത്തിനും യാത്രയയപ്പും നല്‍കി.

പ്രസിഡന്റ് ടോളി പ്രകാശ് അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ശാന്ത ആര്‍. നായര്‍ യാത്രയാവുന്ന വല്‍സ സ്റാന്‍ലിയുടെ സേവനത്തെ കുറിച്ചു പ്രസംഗിച്ചു. തുടര്‍ന്ന് ആശംസകള്‍ നേര്‍ന്ന് ഷാര്‍ളറ്റ് ആല്‍ബര്‍ട്ട്, പ്രസന്നാ രാമഭദ്രന്‍, എന്‍.അജിത്കുമാര്‍, വല്‍സാ സാം, ഡോ. വാസന്തി എസ്. നായര്‍, സാം പൈനുംമൂട്, ആര്‍. നാഗനാഥന്‍, ജെ. ആല്‍ബര്‍ട്ട്, സുമതി ബാബു, ജെ. സജി, തോമസ് മാത്യു കടവില്‍ എന്നിവര്‍ പ്രസംഗിച്ചു.

ആഘോഷ പരിപാടികളുടെ ഭാഗമായി ഒരുക്കിയ കലാ പരിപാടികള്‍ക്കു ഷീബ ആല്‍ബര്‍ട്ട്, പ്രഭ രാമഭദ്രന്‍, ബിനു ആല്‍ബര്‍ട്ട് എന്നിവര്‍ നേതൃത്വം നല്‍കി.

വനിതാവേദിയുടെ ഉപഹാരം വല്‍സ സ്റാന്‍ലിക്കും കുടുംബത്തിനും ടോളി പ്രകാശ് കൈമാറി. വല്‍സ സ്റാന്‍ലി മറുപടി പ്രസംഗം നടത്തി. ചടങ്ങിനു ജനറല്‍ സെക്രട്ടറി ശുഭ ഷന്‍ സ്വാഗതവും ശ്യാമള നാരായണന്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍