ഫ്രണ്ട്സ് ഓഫ് കണ്ണൂര്‍ കുവൈറ്റ് എക്സ്പാറ്റ്സ് അസോസിയേഷന്‍ വാര്‍ഷികം ആഘോഷിച്ചു
Wednesday, January 14, 2015 10:06 AM IST
കുവൈറ്റ് : കുവൈറ്റിലെ കണ്ണൂര്‍ നിവാസികളുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് കണ്ണൂര്‍ കുവൈറ്റ് എക്സ്പാറ്റ്സ് അസോസിയേഷന്‍ ഫോക്ക് ഒമ്പതാമത് വാര്‍ഷികം 'കണ്ണൂര്‍ മഹോത്സവം' വിവിധ പരിപാടികളോടെ അബാസിയ ഇന്റര്‍ ഗ്രേറ്റഡ് ഇന്ത്യന്‍ സ്കൂളില്‍ ആഘോഷിച്ചു.

ഇന്ത്യന്‍ എംബസി പ്രസ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ വിഭാഗം സെക്കന്‍ഡ് സെക്രട്ടറി എ.കെ ശ്രീവാസ്തവ കണ്ണൂര്‍ മഹോത്സവം ഉദ്ഘാടനം ചെയ്തു. ബുര്‍ഗന്‍ ബാങ്ക് ചീഫ് റീടൈല്‍ ബാങ്കിംഗ് ഓഫീസര്‍ വെങ്കട്ട് മേനോന്‍ ഫോക്ക് വിദ്യാര്‍ഥികള്‍ക്കായി ഏര്‍പ്പെടുത്തിയ വിദ്യാഭ്യാസ അവാര്‍ഡുകള്‍ വിതരണം ചെയ്തു. കണ്ണൂര്‍ മഹോത്സവ സ്മരണിക ഗള്‍ഫ് ബാങ്ക് സീനിയര്‍ മാനേജര്‍ എം.കെ നായര്‍ പ്രകാശനം ചെയ്തു. ഫോക്ക് രക്ഷാധികാരികളായ എന്‍. ജയശങ്കര്‍, ജി.വി മോഹനന്‍ എന്നിവര്‍ വിവിധ ഉപഹാരങ്ങള്‍ വിതരണം ചെയ്തു. ഫോക്ക് പ്രസിഡന്റ് കെ ഓമനക്കുട്ടന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഫോക്ക് ജനറല്‍ സെക്രട്ടറി ശൈമേഷ് സംഘടന കാര്യങ്ങള്‍ വിശദീകരിച്ചു. സാം പൈനുംമൂട്, സിദ്ദിഖ് വലിയകത്ത്, ഫോക്ക് വനിതാവേദി ചെയര്‍പേഴ്സണ്‍ ബിന്ദു രാജീവ് എന്നിവര്‍ ആശംസ നേര്‍ന്നു. പ്രോഗ്രാം കണ്‍വീനര്‍ ടി.വി സാബു സ്വാഗതവും ട്രഷറര്‍ കെ.വി വിജേഷ് നന്ദിയും പറഞ്ഞു. കുവൈറ്റിലെ വിവിധ നൃത്ത വിദ്യാലയങ്ങളിലെ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച നൃത്തം, പ്രദീപ് ബാബു, സുമി അരവിന്ദ്, കണ്ണൂര്‍ സീനത്ത്, പ്രീതി വാര്യര്‍ എന്നിവര്‍ നയിച്ച ഗാനമേള, കലാഭവന്‍ സുധിയുടെ ഹാസ്യ വിരുന്ന് എന്നിവ കണ്ണൂര്‍ മഹോത്സവത്തിന് മാറ്റു കൂട്ടി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍