ഇഖാമ വിവരം രേഖപ്പെടുത്താതെ യാത്ര ചെയ്തവര്‍ക്ക് പിഴയടച്ചു നിയമനടപടികളില്‍ നിന്നും രക്ഷപ്പെടാം
Sunday, January 11, 2015 7:08 AM IST
കുവൈറ്റ്: പുതുക്കിയ പാസ്പോര്‍ട്ടില്‍ ഇഖാമ രേഖപ്പെടുത്താതെ യാത്ര ചെയ്തവര്‍ക്ക് തിരിച്ചെത്തി ഒരുമാസത്തിനകം പിഴയടച്ചു നിയമനടപടികളില്‍ നിന്നും രക്ഷപ്പെടാം. ഒരുദിവസത്തേക്കു രണ്ടുദിനാറും പരമാവധി 600 ദിനാറുമാണു പിഴ. ഇഖാമാ വിവരം രേഖപ്പെടുത്താതെ യാത്ര അനുവദിച്ചത് അധികൃതരുടെ പിഴയാണെന്ന വിലയിരുത്തലിലാണ് ഈ നടപടി. യാത്ര ചെയ്യാത്തവര്‍ ആണെങ്കില്‍ പുതുക്കിയ തീയതി തൊട്ടുള്ള ദിവസം കണക്കാക്കി പിഴ അടയ്ക്കണം. സ്വദേശികളും വിദേശികളും കാര്‍ഡിലെ വിവരങ്ങള്‍ കൃത്യമായി പുതുക്കണമെന്ന് പാസി ഡയറക്ടര്‍ മുസാന്‍ അല്‍ അസൂസി അറിയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍