ഓസ്ട്രിയയിലെ മള്‍ട്ടി കള്‍ച്ചറല്‍ സംഘടനയായ കലാ വിയന്നയ്ക്ക് നവനേതൃത്വം
Wednesday, January 7, 2015 7:37 AM IST
വിയന്ന: മള്‍ട്ടി കള്‍ച്ചറല്‍ സംഘടനയായ കലാവിയന്നയുടെ ജനറല്‍ ബോഡിയും തെരഞ്ഞെടുപ്പും പ്രസിഡന്റ് ബിന്ദു ജോണിന്റെ അധ്യക്ഷതയില്‍ നടത്തി. യോഗത്തില്‍ 2015 ലേയ്ക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.

പുതിയ പ്രസിഡന്റായി സ്റീഫന്‍ ചെവ്വൂക്കാരനും തോമസ് കാരയ്ക്കാട്ട് വൈസ് പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു. സെക്രട്ടറിയായി സിജിമോന്‍ പള്ളിക്കുന്നേലും ട്രഷററായി ഔസേപ്പച്ചന്‍ പേഴുംകാട്ടിലും നിയമിതരായി. സിമ്മി ചിറയത്ത്, ഗ്രേഷ്മ പള്ളിക്കുന്നേല്‍ എന്നിവര്‍ യഥാക്രമം ജോയിന്റ് സെക്രട്ടറി, ആര്‍ട്സ് ക്ളബ് സെക്രട്ടറി എന്നീ സ്ഥാനങ്ങളിലും തെരഞ്ഞെടുക്കപ്പെട്ടു.

കലാവിയന്നയിലേയ്ക്ക് പുതുതായി ചേര്‍ന്ന റിന്‍സ് നിലവൂര്‍, ബിജു മാളിയേക്കല്‍, വിനു കളരിതറ, അവിരാച്ചന്‍ കരിപ്പക്കാട്ട് എന്നിവരെ യോഗം അഭിനന്ദിക്കുകയും അവരെ അംഗങ്ങള്‍ക്ക് പരിചയപ്പെടുത്തുകയും ചെയ്തു. ജനറല്‍ ബോഡി യോഗത്തില്‍ ഈ വര്‍ഷത്തെ ഓണാഘോഷവും സദ്യയും ഓഗസ്റ് 30ന് സംഘടിപ്പിക്കുവാന്‍ തീരുമാനിച്ചു. സംഘടനയിലെ കുട്ടികള്‍ അവതരിപ്പിച്ച വിനോദപരിപാടികളോടെ യോഗം സമാപിച്ചു.

റിപ്പോര്‍ട്ട്: ജോബി ആന്റണി