അയര്‍ലന്‍ഡില്‍ കോണ്‍ഫിഡന്റ് ട്രാവല്‍ ലിമിറ്റഡ്് പ്രവര്‍ത്തനമാരംഭിച്ചു
Friday, January 2, 2015 10:13 AM IST
ഡബ്ളിന്‍: ഡബ്ളിനില്‍ കോണ്‍ഫിഡന്റ് ട്രാവല്‍ ലിമിറ്റഡ് പ്രവര്‍ത്തനമാരംഭിച്ചു. ഡബ്ളിന്‍ താല യൂണിറ്റ് 5 റ്റുവാന്‍സ് ഗേറ്റിലാണ് പുതിയ ട്രാവല്‍സ്. ട്രാവല്‍ ആന്‍ഡ് ടൂറിസം രംഗത്ത് ഏറെ പരിചയസമ്പന്നനായ നിവില്‍ ഏബ്രഹാമാണ് ഉടമ. സ്ഥാപനത്തിന്റെ വെഞ്ചരിപ്പ് കര്‍മ്മം ഫാ. മനോജ് പൊന്‍കാട്ടില്‍ നിര്‍വഹിച്ചു. ഫാ. ജോസ് ഭരണികുളങ്ങര, ഫാ. ആന്റണി നല്ലൂക്കുന്നേല്‍, ഫാ മാര്‍ട്ടിന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ 10 മുതല്‍ വൈകുന്നേരം ആറു വരേയും ശനിയാഴ്ചകളില്‍ രാവിലെ പത്ത് മുതല്‍ ഉച്ചക്ക് ഒന്നു വരേയുമാണ് ഓഫീസ് പ്രവര്‍ത്തിസമയം. ഇവിടെ നിന്നും ഇരുപത്തിനാല് മണിക്കൂര്‍ എമര്‍ജന്‍സി ടിക്കറ്റ് ബുക്കിംഗ് സൌകര്യവും ലഭ്യമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 0862363130, 014040606.

റിപ്പോര്‍ട്ട്: ജയ്സണ്‍ കിഴക്കയില്‍