ഇസ്ലാമിക് കൌണ്‍സില്‍ മുഹബത്തെ റസൂല്‍ 2015 : സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും
Tuesday, December 30, 2014 8:04 AM IST
കുവൈറ്റ് സിറ്റി: കുവൈറ്റ് ഇസ്ലാമിക് കൌണ്‍സില്‍ പ്രഖ്യാപനവും മുഹബത്തെ റസൂല്‍ നബിദിന സമ്മേളനവും പാണക്കാട് സയിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെയും കീഴ്ഘടങ്ങളുടെയും കുവൈറ്റിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുവേണ്ടി കഴിഞ്ഞ ഒന്നരപതിറ്റാണ്േടാളം കുവൈറ്റില്‍ പ്രവര്‍ത്തിച്ചിരുന്ന കുവൈറ്റ് കേരള സുന്നി കൌണ്‍സിലും കുവൈറ്റ് ഇസ്ലാമിക് സെന്ററും 2015 ജനുവരി മുതല്‍ കുവൈറ്റ് കേരള ഇസ്ലാമിക് കൌണ്‍സില്‍ എന്ന പേരില്‍ ഒരുമിച്ച് പ്രവര്‍ത്തനം ആരംഭിക്കുന്നു.

സംഘടനയുടെ പ്രഖ്യാപനം മുഹബത്തെ റസൂല്‍ നബിദിന സമ്മേളനത്തില്‍ സമസ്തയുടെ ഉപാധ്യക്ഷന്‍ സയിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍ലവഹിക്കും.

ജനുവരി രണ്ടിന് അബാസിയ ഇന്റഗ്രേറ്റഡ് ഇന്ത്യന്‍ സ്കൂള്‍ ഓഡിറ്റോറിയത്തിലാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. ഉച്ചകഴിഞ്ഞ് ഒന്നിന്് ആരംഭിക്കുന്ന പ്രവാചക കീര്‍ത്തന സദസിന് കുഞ്ഞിമുഹമ്മദ് കുട്ടി ഫൈസി, ഉസ്മാന്‍ ദാരിമി, അബ്ദു ഫൈസി, മുസ്തഫ ദാരിമി, മുഹമ്മദ് അലി ഫൈസി തുടങ്ങിയവര്‍ നേതൃത്വം നല്‍കും. ഉച്ചകഴിഞ്ഞ് മൂന്നിന് ആരംഭിക്കുന്ന 'കര്‍മ്മ വീഥി' പ്രേഗ്രാം ശൈഖുല്‍ ജാമിഅ: പ്രഫസര്‍ കെ. ആലിക്കുട്ടി മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. അബ്ദുസമദ് പൂക്കോട്ടൂര്‍ സാഹിബ് വിഷയാവതരണം നടത്തും. വൈകുന്നേരം അഞ്ചിന് സമാപന പൊതു സമ്മേളനം ആരംഭിക്കും. സ്വാഗത സംഘം ചെയര്‍മാന്‍ ഷംസുദ്ദീന്‍ ഫൈസിയുടെ അധ്യക്ഷതയില്‍ നടക്കുന്ന സമ്മേളനം പാണക്കാട് സയിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സഹ കാര്യദര്‍ശിയും പട്ടിക്കാട്ജാമിഅ നൂരിയ അറബിക് കോളജ് പ്രിന്‍സിപ്പലുമായ ഷൈഖുനാ പ്രഫസര്‍ കെ. ആലിക്കുട്ടി മുസ്ലിയാര്‍ അനുഗ്രഹ പ്രഭാഷണം നടത്തും. സയിദ് നാസര്‍ അല്‍ മശ്ഹൂര്‍ തങ്ങള്‍ അഥികള്‍ക്കുള്ള ഉപഹാരങ്ങള്‍ സമര്‍പ്പിക്കും. സുന്നി യുവജനസംഘം സംസ്ഥാന സെക്രട്ടറി അബ്ദുസ്ദമദ് പൂക്കോട്ടൂര്‍ മുഖ്യ പ്രഭാഷണം നടത്തും. തുടര്‍ന്ന് ചെമ്മാട് ദാറുല്‍ഹുദാ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ബഹാവുദ്ദീന്‍ മുഹമ്മദ് നദ്വി തയാറാക്കിയ വിശുദ്ധ ഖുര്‍ ആന്‍ വ്യാഖ്യാനത്തിന്റെ കുവൈറ്റുതല പ്രകാശനവും ഇസ്ലാം ഓണ്‍ വെബിന്റെ കീഴില്‍ ആരംഭിക്കുന്ന ഖുര്‍ ആന്‍ ഓണ്‍ വെബിന്റെ കുവൈറ്റിലെ ലോഞ്ചിംഗും സയിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും.

സമ്മേളനത്തോട് അനുബന്ധിച്ച് പുറത്തിറങ്ങുന്ന സുവനീയറിന്റെ പ്രകാശനം അഡ്വ. ജാബിര്‍ അല്‍ അന്‍സി നിര്‍വഹിക്കും. കുവൈറ്റിലെ മത,സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.

പത്ര സമ്മേളനത്തില്‍ പ്രസിഡന്റ് ഷംസുദ്ദീന്‍ ഫൈസി, സെക്രട്ടറിമാരായ നാസര്‍ കോഡൂര്‍, ഇ.എസ്. അബ്ദുറഹ്മാന്‍ ഹാജി, ട്രഷറര്‍ മുഹമ്മദലി പുതുപറമ്പ് മീഡിയ കണ്‍വീനര്‍ മുജീബ് മൂടാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍