മദീനയില്‍ കോഴിക്കോട് സ്വദേശിനി നിര്യതയായി
Monday, December 29, 2014 10:07 AM IST
മദീന: ഉംറയുടെ ഭാഗമായി മദീനയില്‍ എത്തിയ മലയാളി മരിച്ചു. കോഴിക്കോട് കുന്ദമംഗലം വര്യട്ടാക്കല്‍ പാറോപ്പിലാക്കല്‍ പരേതനായ മുഹമ്മദിന്റെ ഭാര്യ നഫീസയാണ് (66) ദേഹാസ്വാസ്ഥ്യം മൂലം മരിച്ചത്. മക്കള്‍: മുജീബ്, നൌഫീഖ്.

ഇവിടെ തന്നെ ഖബറടക്കി. അന്‍സാര്‍ ബജറ്റ്, അഷ്റഫ് ചൊക്ളി, ഉമ്മര്‍ ബജറ്റ്, ഹബീബ് തണല്‍, ഉമര്‍ സഖാഫി തുടങ്ങിയവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍