ജര്‍മന്‍ വ്യവസായ ലോകം വളര്‍ച്ചയുടെ പാതയില്‍
Friday, December 19, 2014 10:14 AM IST
ബര്‍ലിന്‍: ഈ ശീതകാലം ജര്‍മന്‍ വ്യവസായത്തിന് നല്ല കാലമാകുമെന്ന് പ്രവചനം. എണ്ണ വില ഇടിയുന്നതും യൂറോയുടെ മൂല്യം നിയന്ത്രിതമായി കുറയുന്നതുമാണ് ഇതിനു പ്രധാന കാരണം.

യൂറോപ്പിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥ മാന്ദ്യ സാധ്യതയില്‍നിന്നു മുക്തമായി നേരിയ വളര്‍ച്ച പ്രാപിക്കുന്നു എന്നാണ് സൂചന. നവംബറില്‍ 104.7 ആയിരുന്ന ബിസിനസ് ക്ളൈമറ്റ് ഇന്‍ഡക്സ് ഡിസംബറില്‍ 105.5ലെത്തിക്കഴിഞ്ഞു.

വരും മാസങ്ങളിലും ഭേദപ്പെട്ട വളര്‍ച്ചയാണ് കാത്തിരിക്കുന്നതെന്ന് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍