തൊഴില്‍ മന്ത്രാലയവുമായി ബന്ധപ്പെടാന്‍ 5 നമ്പറുമായി പുതിയ ഹോട്ട് ലൈന്‍
Thursday, December 18, 2014 7:56 AM IST
റിയാദ്: തൊഴില്‍ മന്ത്രലായവുമായി ബന്ധപ്പെട്ട് പരാതികള്‍ ബോധിപ്പിക്കുന്നതിനും സേവനങ്ങളെ കുറിച്ച്അറിയുന്നതിനും അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നതിനുമായി പുതിയ 5 അക്ക നമ്പരുള്ള ഹോട്ട്ലൈന്‍ സ്ഥാപിച്ചതായി സൌദി തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി.

19911 എന്ന നമ്പറില്‍ ശനി മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളില്‍ പരാതിപ്പെടാം. നിതാഖാത്ത് നിയമം, വനിതാ നിയമനം, വേതന സുരക്ഷ, വിവിധ സേവനങ്ങള്‍ക്കായി ഓണ്‍ലൈന്‍ മുഖേന അപ്പോയിന്റ്മെന്റ് നേടല്‍, കേസുകളെ കുറിച്ചുള്ള വിവരങ്ങള്‍ തൊഴിലുടമക്കെതിരെയുള്ള പരാതികള്‍ തൂടങ്ങിയവയെകുറിച്ചെല്ലാം പുതിയ നമ്പരില്‍ ബന്ധപ്പെട്ട് വിവരങ്ങളും നിര്‍ദേശങ്ങളും തേടാം.

മാസത്തില്‍ ശരാശരി ഒരു ലക്ഷത്തി പതിനായിരം പേര്‍ തങ്ങളെ ബന്ധപ്പെടാറുണ്െടന്ന് തൊഴില്‍ മന്ത്രലായം അറിയിച്ചു. 97 ശതമാനം പേര്‍ക്കു മറുപടി നല്‍കിയതായി മന്ത്രാലയം വ്യക്തമാക്കി. സ്ഥാപനങ്ങള്‍ തുടങ്ങുന്നതിന് ഫയല്‍ ആരംഭിക്കുന്നിതിനും ഹോട്ട്ലൈന്‍ നമ്പറില്‍ ബന്ധപ്പെടാവുന്നാതാണന്ന് മന്ത്രാലയം സുചിപ്പിച്ചു. ശനിയാഴ്ച മുതല്‍ വ്യാഴാഴ്ച വരെ മലായളം ഉള്‍പ്പെടെയുള്ള എട്ടു ഭാഷകളില്‍ തൊഴില്‍ മന്ത്രാലയവുമായി ബന്ധപ്പെടാവുന്നതാണന്ന് മന്ത്രാലയം വ്യക്തമാക്കി.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം