ന്യുജേഴ്സി: പ്രമുഖ പ്രവാസി സംഘടനയായ നാമത്തിന്റെ എക്സലന്‍സ് അവാര്‍ഡുകള്‍ ഡിസംബര്‍ 13ന് പിസ്കാറ്റവേയിലുള്ള ദീവാന്‍ ബാങ്ക്വറ്റ് ഹാളിലെ നിറഞ്ഞ സദസിനു മുന്പില് ഡോ. ശ്രീധര്‍ കാവില്‍, പദ്മകുമാര്‍ നായര്‍, അഞ്ജു ഭാര്‍ഗവ, പോള്‍ കറുകപ്പിള്ളില്‍, ഡോ. രസിക് ലാല്‍ പട്ടേല്‍ എന്നിവര്‍ ഏറ്റുവാങ്ങി. ചടങ്ങില്‍ ഇന്ത്യന്‍ അമേരിക്കന്‍ സമൂഹത്തിലെ ഉന്നത വ്യക്തികളും, സംഘടന നേതാക്കളും, സാമൂഹ്യ സാംസ്കാരിക മാധ്യമ രംഗങ്ങളിലെ പ്രമുഖരും പങ്കെടുത്തു.
മുഖ്യാതിഥി ഡപ്യുട്ടി കോണ്‍സുല്‍ ജനറല്‍ ഡോ. മനോജ് കുമാര്‍ മൊഹപത്ര കോണ്‍സുലര്‍ രംഗത്തു വരുത്തുന്ന മാറ്റങ്ങളും അതുവഴി ഉണ്ടാകുന്ന നേട്ടങ്ങളും വിവരിച്ചു. പ്രധാന മന്ത്രിയുടെ സന്ദര്‍ശനത്തിനു പ്രധാന സംഘാടകനായി പ്രവര്‍ത്തിച്ചതും അദ്ധേഹം അനുസ്മരിച്ചു. ഒ.സി.ഐ. കാര്‍ഡുകളും പി.ഐ.ഓ. കാര്‍ഡുകളും ആനുകൂല്യങ്ങളുടെ കാര്യത്തില്‍ തുല്യമായിരിക്കുമെന്നും താമസിയാതെ അവ ഒന്നാകുമെന്നും അദ്ദേഹം പറഞ്ഞു.
പ്രോഗ്രാം കണ്‍വീനര്‍ വിനീത നായരുടെ ആമുഖത്തോടേ ആരംഭിച്ച സമ്മേളനത്തില്‍ ഗുരുസ്വാമി പാര്‍ഥസാരഥി പിള്ള പ്രാര്‍ഥന ഗീതമാലപിച്ചു. നാമം വൈസ് പ്രസിഡന്റ് ഡോ. ഗീതേഷ് തമ്പി സ്വാഗതമാശംസിച്ചു.
നാമമത്തിന്റെ സ്ഥാപകന്‍ എം.ബി.എന്‍ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന മാധവന് ബി നായര്‍ ഭാരതീയ മൂല്യങ്ങള്‍ പുതിയ തലമുറക്ക്പകര്‍ന്നു നല്കുവാനും വിദ്യാഭാസ രംഗത്ത് നേട്ടങ്ങള്‍ കൈവരിക്കാനും നേതൃസ്ഥാനങ്ങളിലെത്താനും പുതിയ തലമുറയെ പ്രാപ്തരാക്കുക ലക്ഷ്യമിട്ടാണു നാമം രൂപം കൊണ്ടതെന്നു ചൂണ്ടിക്കാട്ടി.
വിദ്യാഭ്യാസത്തിന്റെ മൂല്യം മനസിലാക്കുന്ന സംഘടന എന്ന നിലയില്‍, അധ്യാപകനായ തനിക്കു നാമത്തിന്റെ അവാര്‍ഡ് സ്വീകരിക്കുന്നതില്‍ സന്തോഷമുണ്െടന്ന് ഡോ. ശ്രീധര്‍ കാവില്‍ പറഞ്ഞു.
ന്യൂയോര്‍ക്ക് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പ്രമുഖ സോഫ്റ്റ്വെയര് സ്ഥാപനമായ സോഫ്റ്റ്വെയര് ഇങ്കുബേറ്ററിന്റെ സി ഇ ഒ ആണ് മാറ്റ് കുമാര്‍ എന്നറിയപ്പെടുന്ന പദ്മകുമാര്‍ നായര്‍.
നാമത്തിന്റെ അവാര്‍ഡ് സ്വീകരിക്കുന്നതില്‍ സന്തോഷമുണ്െടന്നു ഫൊക്കാന നേതാവായ പോള്‍ കറുകപ്പിള്ളില്‍ പറഞ്ഞു. സമൂഹനന്മക്കായി വിനയപൂര്‍വം പ്രവര്‍ത്തിക്കുന്ന മാധവന് നായര്‍ രൂപം കൊടുത്ത ഈ സംഘടനയുടെ ഉദ്ധേശ ലക്ഷ്യങ്ങള്‍ തന്നെ ശ്ളാഘനീയമാണ്. ഫൊക്കാനയുടെ ഉറച്ച സപ്പോര്‍ട്ടറാണു മധവന് നായര്‍. തന്റെ വ്യക്തിജീവിതത്തിലെ നേട്ടങ്ങള്‍ക്കെല്ലാം കാരണം കുടുംബത്തില്‍ നിന്നു ലഭിക്കുന്ന പിന്തുണയാണെന്നു പോള്‍ പറഞ്ഞു.
ഈ രാജ്യത്തു തന്നെ ജീവിക്കാനുറച്ചവരാണു നാം എന്നതിനാല്‍ സേവന പ്രവര്‍ത്തങ്ങളിലും നാം ശ്രദ്ധിക്കേണ്ടതുണ്െടന്നു അഞ്ജു ഭാര്‍ഗവ ചൂണ്ടിക്കാട്ടി. 80കളില്‍ ലിവിംഗ്സ്റണ്‍ മേയറുമായി സംസാരിക്കുമ്പൊള്‍ ധര്‍മ്മ കമ്യൂണിറ്റിയെ പറ്റി അദ്ധേഹത്തിനു യാതൊരു ധാരണയും ഇല്ലായിരുന്നു. ഇന്നതു മാറി. ഹിന്ദു സേവാ ചാരിറ്റീസും നാമവും ലക്ഷ്യമിടുന്നത് ഒരേതരം സേവന പ്രവര്‍ത്തികളാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.
പ്രശസ്ത സാമൂഹ്യ പ്രവര്‍ത്തകയും, പ്രഭാഷകയും, ഹിന്ദു അമേരിക്കന്‍ സേവ ചാരിറ്റീസ് സ്ഥാപകയുമായ അഞ്ചു ഭാര്‍ഗവ പ്രസിഡന്റ് ബറാക്ക് ഒബാമയുടെ ഫെയിത്ത് ബെയിസ്ഡ് ആന്‍ഡ് നൈബര്‍ഹൂഡ് പാര്‍ട്ട് നെര്‍ഷിപ്സിന്റെ അഡ്വൈസറി കൌണ്‍സില്‍ മെമ്പര്‍ ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട് . വൈറ്റ് ഹൌസുമായി സഹകരിച്ച് നിരവധി സാമൂഹ്യ സേവന പദ്ധതികള്‍ നടപ്പിലാക്കുകയും അമേരിക്കയിലെ മുഖ്യധാര മാധ്യമങ്ങളില്‍ ബ്ളോഗുകള് എഴുതുകയും ചെയ്യുന്ന അഞ്ചു ഭാര്‍ഗവ പ്രവാസി സമൂഹത്തില്‍ ശക്തമായ സാന്നിധ്യമാണ് .
മുതിര്‍ന്ന ഡോക്ടര്‍ ആയ ഡോ. രസിക്ക് ലാല്‍ പടേല്‍ ന്യൂജേഴ്സിയിലെ സാമൂഹ്യ സാംസ്കാരിക മണ്ഡലങ്ങളില്‍ നിറഞ്ഞു നില്ക്കുന്ന വ്യക്തിയാണ് . ന്യൂജേഴ്സിയിലെ ഇര്‍വിംഗ് ടന്‍ ജനറല്‍ ഹോസ്പിറ്റലില്‍ ഡിപ്പാര്‍ട്ട് മെന്റ് ഓഫ് മെഡിസിനില്‍ ചെയര്മാന് ആയി പ്രവര്‍ത്തിച്ച അദ്ധേഹം ബെത്ത് ഇസ്രേല്‍ മെഡിക്കല്‍ സെന്റെറിലും ഈസ്റ് ഓറഞ്ച് ജനറല്‍ ഹൊസ്പിറ്റലിലും സേവനമനുഷ്ടിക്കുന്നു. പ്രമുഖ സാംസ്കാരിക സംഘടനായ ഇന്‍ഡോഅമേരിക്കന്‍ കള്‍ച്ചറല്‍ അസോസിയെഷന്റെ സ്ഥാപക നേതാവും മുന്‍ ചെയര്‍മാനുമാണ് .
ന്യുജേഴ്സി പബ്ളിക് യുട്ടിലിറ്റീസ് കമീഷണര്‍ ഉപേന്ദ്ര ചിവുക്കുള, മുന്‍ ഫൊക്കാന പ്രസിഡന്റും എന്‍.എസ്.എസ്. ഓഫ് നോര്‍ത്ത് അമേരിക്ക പ്രസിഡന്റുമായ ജി.കെ. പിള്ള, കെ.എച്ച്.എന്‍ എ പ്രസിഡന്റ് ടി.എന്‍. നായര്‍, ഫോമാ മുന്‍ പ്രസിഡന്റ് ശശിധരന് നായര്‍, ഫൊക്കാന്‍ ജനറല്‍ സെക്രട്ടറി വിനോദ് കെയാര്‍കെ, കെ.എച്.എന്‍.എ ജനറല്‍ സെക്രട്ടറി ഗണേഷ് നായര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു.
ഫൊക്കാനയുടെ മുതിര്‍ന്ന നേതാവ് ടി.എസ്. ചാക്കോ, ഹെല്‍ത്ത് കെയര്‍ പ്രൊഫഷനല്‍ രമണിദേവി പിള്ള എന്നിവരെ ചടങ്ങില്‍ ആദരിച്ചു.ചടങ്ങിനോടനുബന്ധിച്ച് നാമത്തിന്റെ സുവനീര്‍ പുറത്തിറക്കി.
വിനീത നായര്‍, മാധവി ബതുല എന്നിവര്‍ ആയിരുന്നു എംസിമാര്‍. സഞ്ജീവ് കുമാര്‍, അരുണ്‍ ശര്‍മ്മ, അജിത്ത് മേനോന് എന്നിവരായിരുന്നു പരിപാടികളുടെ കോര്‍ഡിനേറ്റര്‍മാര്‍. സജിത്ത് പരമേശ്വരന്, ഡോ. ഗോപിനാഥന് നായര്‍, രാജശ്രീ പിന്റോ, അപര്‍ണ കണ്ണന് , പ്രേം നാരായണന്, അനാമിക നായര്‍, വിദ്യ രാജേഷ്, ജാനകി അവുല, സുഹാസിനി സജിത്ത് , ഡോ ആശ വിജയകുമാര്‍, ജയകൃഷ്ണന് നായര്‍, മാലിനി നായര്‍ തുടങ്ങിയ നാമം പ്രവര്‍ത്തകര്‍ വിവിധ കമ്മിറ്റികളിലായി ചടങ്ങിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചു. സെക്രട്ടറി ബിന്ദു സഞ്ജീവ് നന്ദി പറഞ്ഞു. അനഘ് ഇ ഗബ്രു അവതരിപ്പിച്ച ഭംഗ്ഡ, ദക്ഷ ആര്‍ട്ട്സും മാലിനി നായരും സംഘവും അവതരിപ്പിച്ച നൃത്തം, സുമാ നായരുടെ ഗാനങ്ങള്‍ എന്നിവ ഹൃദയഹാരിയായി.