എഡ്വേര്‍ഡ് ജൂഡ് ഫെര്‍ണാണ്ടസിന്റെ സംസ്കാരം ശനിയാഴ്ച തങ്കശേരി പള്ളിയില്‍
Thursday, December 11, 2014 5:48 AM IST
മസ്കറ്റ്: കഴിഞ്ഞ ദിവസം മസ്കറ്റില്‍ നിര്യാതനായ കൊല്ലം തങ്കശേരി കുഞ്ഞുവീട്ടില്‍ എഡ്വേര്‍ഡ് ജൂഡ് ഫെര്‍ണാണ്ടസിന്റെ (52) സംസ്കാരം ശനി രാവിലെ 11 ന് തങ്കശേരി ഉണ്ണി മിശിഹാ കത്തോലിക്കാ പള്ളിയില്‍.

ഭാര്യ: യൂണിവേഴ്സിറ്റി ആശുപത്രിയില്‍ സ്റാഫ് നഴ്സ് അന്നമ്മ (ബീന). ഏക മകന്‍ ഫേബിന്‍.

വെള്ളിയാഴ്ച മസ്കറ്റിലെ കുറം റോയല്‍ ഒമാന്‍ പോലീസ് ആശുപത്രിയില്‍ എംബാം ചെയ്യും. തുടര്‍ന്ന് 11.30 ഓടെ മോര്‍ച്ചറിയില്‍നിന്നും മൃതദേഹം പുറത്തെത്തിച്ച് പ്രാര്‍ഥന നടത്തും.

ശനിയാഴ്ച പുലര്‍ച്ചെ ഒമാന്‍ എയറില്‍ കൊച്ചിയിലെത്തിക്കുന്ന മൃതദേഹം മല്ലപ്പള്ളി തുരുത്തിക്കാട്ടുള്ള ഭാര്യാ സഹോദരന്‍ ബിജു ഉമ്മന്‍ കട്ടപ്പുറത്തിന്റെ വീട്ടില്‍ എത്തിക്കും. ഉച്ചകഴിഞ്ഞ് മൃതദേഹം കൊല്ലത്തെ വീട്ടിലേക്കു കൊണ്ടുപോകുമെന്ന് ബിജു ഉമ്മന്‍ ദീപികയോട് പറഞ്ഞു.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം