'വര്‍ഷം' പ്രദര്‍ശിപ്പിച്ചു; റോം കണ്ണീര്‍ വര്‍ഷിച്ചു
Tuesday, December 9, 2014 8:38 AM IST
റോം: ഗോഡ്സ് ഓണ്‍ കണ്‍ട്രി ഫിലിംസിന്റെ ബാനറില്‍ റോമില്‍ പ്രദര്‍ശനത്തിനു എത്തിയ മമ്മൂട്ടിയുടെ സൂപ്പര്‍ ഹിറ്റ് ചലച്ചിത്രം 'വര്‍ഷം' ജന ബാഹുല്യം കൊണ്ട് ശ്രദ്ധേയമായി.

വര്‍ഷത്തിലെ വേണുവിനു മമ്മൂട്ടിയുടെ മുഖഛായ മാത്രമേ ഉള്ളുവെന്നും മമ്മൂട്ടി വേണു എന്ന കഥാപാത്രമായി അഭിനയിക്കുകയല്ല മറിച്ച് ജീവിക്കുകയാണ് എന്നും കുറെ നാളുകള്‍ക്കുശേഷം ഒരു നല്ല സിനിമ കാണാന്‍ കഴിഞ്ഞുവെന്നും എല്ലാവരും ഒരേ സ്വരത്തില്‍ അഭിപ്രായപ്പെട്ടു.

ഗോഡ്സ് ഓണ്‍ കണ്‍ട്രി ഫിലിംസിന്റെ മുന്നാമത്തെ ചിത്രമായ 'വര്‍ഷം' റോമില്‍ വന്‍ വിജയമാക്കി തീര്‍ക്കാന്‍ സഹായിച്ച എല്ലാ മലയാളികള്‍ക്കും ഗോഡ്സ് ഓണ്‍ കണ്‍ട്രി ഫിലിംസ് നന്ദി അറിയിച്ചു.

റിപ്പോര്‍ട്ട്: സിജോ ജോസ് ഇടച്ചേരില്‍