ടെക്സ റിയാദ് വിപുലമായ പരിപാടികളോടെ 'വിന്റര്‍ അറേബ്യ 2014' സംഘടിപ്പിച്ചു
Monday, December 8, 2014 8:41 AM IST
റിയാദ്: റിയാദിലെ തിരുവനന്തപുരം ജില്ലാ കൂട്ടായ്മയായ ടെക്സ റിയാദ് താജ് കോള്‍ഡ് സ്റോര്‍ 'വിന്റര്‍ അറേബ്യ 2014' എന്ന പേരില്‍ വിപുലമായ പരിപാടികളോടെ അഞ്ചാം വാര്‍ഷികവും മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു.

എക്സിറ്റ് 32 ലുള്ള അമാക്കന്‍ ഓഡിറ്റോറിയത്തില്‍ പ്രസിഡന്റ് നിസാര്‍ കല്ലറയുടെ അധ്യക്ഷതയില്‍ താജ് കോള്‍ഡ് സ്റോര്‍ എംഡി ഷാജഹാന്‍ കല്ലമ്പലം വാര്‍ഷിക സമ്മേളനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ഡോ. ജയചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. ടെക്സയിലെ കുട്ടികള്‍ക്കായി ബാലവേദി രൂപീകരിക്കുമെന്നും ടെക്സ സജീവ അംഗങ്ങളില്‍ നിന്നും സൌദി അറേബ്യയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയ അംഗങ്ങളെ ആദരിക്കുമെന്നും പ്രസിഡന്റ് നിസാര്‍ കല്ലറ അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള നിര്‍ധനരായ 12 രോഗികള്‍ക്ക് ഒരോ മാസം ഒരാള്‍ക്ക് പതിനായിരം രൂപാ നിരക്കില്‍ ധനസഹായം നല്‍കുമെന്ന് മീഡിയ കോഓര്‍ഡിനേറ്റര്‍ സലാഹുദ്ദീന്‍ മരുതിക്കുന്ന് സമ്മേളനത്തില്‍ പ്രഖ്യാപിച്ചു. നാസര്‍ കാരന്തൂര്‍ (റിയാദ് മീഡിയ ഫോറം) കുഞ്ഞി കുമ്പള (പ്രസിഡന്റ്, ഒ.ഐ.സി.സി.) റൂബി അനില്‍ (പ്രസിഡന്റ്, വനിതാവേദി) എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ നൌഷാദ് കിളിമാനൂര്‍ രചിച്ച് സിനിമാ പിന്നണി ഗായകന്‍ പ്രദീപ് പള്ളുരുത്തി ഈണമിട്ട് പാടിയ അവതരണഗാനത്തോട് കൂടി കലാപരിപാടികള്‍ക്ക് തുടക്കം കുറിച്ചു. ഹിബ ബഷീര്‍, ഷിഫ ഷൌക്കത്ത്, സുനിത സുരേഷ്, ജോയി നടേശന്‍, ഹരിത ചന്ദ്രന്‍, നന്ദന ജോയി എന്നിവര്‍ ഗാനങ്ങളാലപിച്ചു. സുനിതാ സുരേഷ് ചിട്ടപ്പെടുത്തി ടെക്സയിലെ കുട്ടികള്‍ അവതരിപ്പിച്ച നൃത്തനൃത്യങ്ങള്‍ വര്‍ണക്കാഴ്ചകളായി. സാം ഇടുക്കി, സിരാജ് ചിത്രാംഗദന്‍ എന്നിവര്‍ അവതരിച്ച ഹാസ്യകലാപ്രകടനങ്ങള്‍ സദസിനെ ചിരിയുടെ ലോകത്തേക്ക് കൂട്ടികൊണ്ടു പോയി. തന്റെ ഏറ്റവും പുതിയ ചിത്രമായ ഠമാര്‍ പഠാര്‍ എന്ന ചിത്രത്തിലെ ഗാനവും എക്കാലത്തേയും തന്റെ സൂപ്പര്‍ ഹിറ്റായ വിത്യസ്തനാം ബാര്‍ബറും ഉള്‍പ്പെടെ നിരവധി ഗാനങ്ങള്‍ പാടിക്കൊണ്ട് പ്രദീപ് പള്ളുരുത്തി സദസിനെ ആവേശഭരിതരാക്കി.

ദിവ്യ ഡാഡു, ഗായത്രി പ്രേംലാല്‍ എന്നിവര്‍ അവതാരകരും കബീര്‍ കണിയാപുരം സബ് കോഓര്‍ഡിനേറ്ററുമായിരുന്നു. ശ്യാം രാജ്, സുനില്‍ നായര്‍, പ്രശാന്ത് വാമനപുരം, അബ്ദുള്‍ അഹദ്, അഷര്‍ ഖാന്‍ വര്‍ക്കല, സുരേഷ് പാലോട്, സജീവ് നാവായിക്കുളം, ലജാമണി അഹദ്, ലക്ഷ്മി പ്രശാന്ത്, ഷാനിമ സമദ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

ജരീര്‍ മെഡിക്കല്‍ സെന്ററുമായി സഹകരിച്ചു നടത്തിയ മെഡിക്കല്‍ ക്യാമ്പില്‍ അഞ്ഞൂറിലധികം ആളുകള്‍ പങ്കെടുത്തു. നാഫി നാസറുദ്ദീന്‍, പ്രേം ലാല്‍, മുഹമ്മദ് ഇല്യാസ്, ചന്ദ്രന്‍ കല്ലറ, അനില്‍ കാരേറ്റ്, സേതു കുഴിക്കാട്ടില്‍, അജിത്ത് കക്കരക്കല്‍, അനില്‍ ശ്യാമ, ജാബിര്‍ ജമാലുദ്ദീന്‍, ഇഖ്ബാല്‍ കോവളം, സുജപ്രകാശ് എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി. ജോയി നടേശന്‍ സ്വാഗതവും സുനില്‍ കുമാര്‍ നന്ദിയും രേഖപ്പെടുത്തി. 

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍