വിടവാങ്ങിയത് നീതിയുടെ കാവലാള്‍: കല കുവൈറ്റ്
Thursday, December 4, 2014 10:00 AM IST
കുവൈറ്റ് സിറ്റി: ജസ്റീസ് വി.ആര്‍. കൃഷ്ണയ്യരുടെ നിര്യാണത്തില്‍ കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍ (കല കുവൈറ്റ്) അനുശോചിച്ചു.

നിയമത്തിന്റെ ആനുകൂല്യം സര്‍വസാധാരണക്കാരന് പ്രാപ്യമാക്കിയ നീതിയുടെ കാവലാളായിരുന്നു കൃഷ്ണയ്യരെന്നും ഇടത് ജനാധിപത്യ പ്രസ്ഥാനങ്ങളുമായി ചേര്‍ന്നുനിന്ന് ഭരണനിയമ സംവിധാനങ്ങള്‍ പൊതു സമൂഹത്തിനു പ്രയോജനകരമാക്കുന്നതില്‍ കൃഷ്ണയ്യര്‍ വഹിച്ച പങ്ക് എന്നും ഓര്‍മിക്കപ്പെടുമെന്നും കല കുവൈറ്റ് പറഞ്ഞു.

എന്നും ജനപക്ഷത്ത് നിന്നുകൊണ്ട് വിധി പ്രസ്താവ്യങ്ങള്‍ നടത്താന്‍ കഴിഞ്ഞ അപൂര്‍വം നിയമ വിദഗ്ധരില്‍ പ്രമുഖനും തികഞ്ഞ മനുഷ്യസ്നേഹിയുമായ ജസ്റീസ് വി. ആര്‍.കൃഷ്ണയ്യരുടെ നിര്യാണത്തില്‍ കുവൈറ്റ് പ്രവാസികളും അനുശോചിക്കുന്നതായി കല കുവൈറ്റ് പ്രസിഡന്റ് ജെ.സജിയും ജനറല്‍ സെക്രട്ടറി ടി.വി. ജയനും അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍